Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...

22 AUGUST 2026 08:27 AM IST
മലയാളി വാര്‍ത്ത

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മൂന്നാറിലെ ചൊക്രമുടി മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. കാഴ്ചവട്ടങ്ങളെ മറയ്ക്കുന്ന കോടമഞ്ഞും നനുത്ത മഴത്തുള്ളികളും തഴുകിപ്പോകുന്ന മലഞ്ചെരുവുകളിൽ നീലപ്പട്ടു വിരിച്ച് പശ്ചിമഘട്ടത്തിന്റെ സ്വന്തം 'സ്ട്രോബിലാന്തസ് കുന്തിയാന' പൂത്തുലഞ്ഞു.

ഒരുകാലത്ത് ഭൂമാഫിയ കൈയടക്കിവെച്ചിരുന്നതും പിന്നീട് സർക്കാർ സംവിധാനങ്ങൾ ഒത്തൊരുമിച്ച് കൈയേറ്റമൊഴിപ്പിച്ച് തിരികെ പിടിച്ചതുമായ മണ്ണിലാണ് ഇപ്പോൾ പ്രകൃതി സ്വന്തം നീല പരവതാനി ഒരുക്കിയിട്ടുള്ളത് എന്നത് ഈ പൂക്കാലത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനുമുൻപ് 2014-ലാണ് ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്.

‌കൃത്യം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൊക്രമുടി വീണ്ടും നീലപ്പൂക്കളം തീർക്കുന്നത്. മേഖലയിൽ തുടർച്ചയായി പെയ്യുന്ന മഴ പൂക്കൾ പൂർണ്ണമായി വിടരുന്നതിന് നേരിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും, മൊട്ടിട്ടുനിൽക്കുന്ന കുറിഞ്ഞി ചെടികളും കോടമഞ്ഞും പാറക്കെട്ടുകളും ചേർന്ന് പ്രദേശത്തെ അതിമനോഹരമായ കാൻവാസാക്കി മാറ്റിയിരിക്കുകയാണ്.

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡിൽ നിന്ന് തിരിഞ്ഞ് ചെമ്മണ്ണാർ - ഗ്യാപ്പ് റോഡ് വഴി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചൊക്രമുടിയിലെ ഈ നീല വസന്തത്തിന് അരികിലെത്താനാകും. കൂടാതെ ബൈസൺവാലി, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.
അതേസമയം പ്രകൃതി ഒരുക്കിയ ഈ അപൂർവ്വ ദൃശ്യവിരുന്ന് കൺകുളിർക്കെ കാണാനും ആസ്വദിക്കാനുമായി സഞ്ചാരികളുടെ വലിയ ഒഴുക്കാണുള്ളത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (50 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (58 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (1 hour ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (7 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (8 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (8 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (10 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends