Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM IST
മലയാളി വാര്‍ത്ത

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.

 

കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല ... ഞാനില്ലിനി നിൻ സ്വപ്നത്തിന് നേരാ വാൻ ഞാനില്ല ഞാനില്ലി നിൻ വേരിന്ന് നീരാ വാൻ... എന്ന ഈ ഗാനമാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.

 

ലോ ആൻഡ് ഓർഡറിലെ പുറത്തുവിടുന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്. ഷിബു ചക്രവർത്തി രചിച്ച് ജോ ദാനിയേൽ ഈണമിട്ട ഈ ഗാനം ടോജൻ ടോബിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമേ ചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.

 

ഈ ഗാനത്തിൻ്റെ റെക്കാർഡിംഗ് വെർഷൻ വ്യക്തമായി ഉൾക്കൊള്ളിച്ച ഊ ഗാനം ഈണം കൊണ്ടും രചനാവൈഭവം. കൊണ്ടും ഇമ്പമാർന്ന ആലാപനം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. ഈ ഗാനത്തിൻ്റെ വരികളിലെ അർത്ഥം അരക്കിട്ടുറപ്പിക്കാൻ പോരും വിധത്തിലുള്ള രംഗങ്ങളും ഈ ഗാനത്തിൻ്റെ മാറ്റു വർദ്ധിപിക്കുന്നു . പ്രത്യേകിച്ചും ഇമോഷണൽ രംഗങ്ങൾ. ഈ ഗാനവുമായി കോർത്തിരിക്കുന്നത് ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ നിർണ്ണായകമായ സ്ഥിതിവിശേഷങ്ങളാണന്ന് വ്യക്തമാക്കപ്പെടുന്നു.

 

ഈ രംഗങ്ങളിൽ കാണുന്നത് പ്രകാശ് വർമ്മയും, അഭിരാമിയുമാണ് ഈ രണ്ട് അഭിനേതാക്കളും ഇന്നു പ്രേഷകരുടെ ഇടയിൽ വലിയ പ്രതീക്ഷയാണ് നേടിയിരിക്കുന്നത്. മെഗാ ഹിറ്റായ തുടരും സിനിമയിലെ ജോർജ് സാറിനെ അവിസ്‌മരണീയമക്കിയതാണ് പ്രകാശ് വർമ്മക്ക് ലഭിച്ച അംഗീകാരമെങ്കിൽ ബ്ലാസ്സ് എന്ന സിനിമയിലെ കഥാപാത്രമാണ് അഭിരാമിക്ക് വീണ്ടും കൈയ്യടി ഉയരുവാൻ സാഹചര്യമൊരുക്കിയിരിക്കുന്നത്.

 

ഇരുവർക്കും ഏറെ തിളങ്ങുവാനുള്ള രംഗങ്ങൾ ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മാസ് ആക്ഷൻ ത്രില്ലർ ആയി അവതരിപിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണെത്തുന്നത്. റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ സിനിമയായ ലോ ആൻ്റ് ഓർഡർ തുടക്കം മുതൽ പ്രേഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽനിർത്തിയാണ് അവതരിപ്പിക്കുന്നത്.

 

ഒരു മെട്രോ നഗരത്തിൻ്റെ നേർക്കാഴ്ച്ച തന്നെയായിരിക്കും ഈ ചിത്രം. കൊച്ചി പ്രധാന ലൊക്കേഷനായ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം, കോട്ടയം വയനാട്, കണ്ണൂർ, ആതിരപ്പള്ളി, എന്നിവിടങ്ങളിലായാണ് പൂർത്തിയായിരിക്കുന്നത്. പ്രകാശ് വർമ്മയും, അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്,

 

അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതായി വാർത്ത ശക്തമായി പ്രചരിക്കുന്നു..

 

ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - റോഷൻ എൻ. ജി, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ - കിഷൻ സപ്താ,

 

ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി ബോസ്, ഡിസൈൻ - ആൻ്റെണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി, ആക്ഷൻ- ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു, പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends