നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം

നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച് ഭീകരമായ മിന്നൽപ്രളയം. ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലാണ് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ ദുരന്തമുണ്ടായത്. ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതാണ് മിന്നൽപ്രളയത്തിന് കാരണമായത്.പ്രളയത്തിൽപെട്ട് ഏഴ് പേർ മരണപ്പെടുകയും നാൽപ്പതോളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തി മേഖലകളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്.
കുതിച്ചെത്തിയ വെള്ളപ്പാച്ചിലിൽ നിരവധി വീടുകളും വാഹനങ്ങളും പുതുതായി നിർമിച്ച പാലങ്ങളും തകർന്നു ഒലിച്ചുപോയി.റോഡുകളും വൈദ്യുതി ബന്ധങ്ങളും പൂർണമായി തകരാറിലായ നിലയിലാണ്. നിലവിൽ നേപ്പാൾ സൈന്യം പന്ത്രണ്ടോളം പേരെ ഇവിടെനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ദുരന്തസാഹചര്യം കണക്കിലെടുത്ത് റസുവ, നുവാകോട്ട്, ചിത്വാൻ ഉൾപ്പെടെയുള്ള സമീപ ജില്ലകളിലെ നദീതീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.
https://www.facebook.com/Malayalivartha
























