കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...

ഹരിപ്പാട് കരുവാറ്റ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. സ്വന്തം മുത്തശ്ശനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ പതിമൂന്നുകാരിയായ കൊച്ചുമകളുടെ വിശദമായ മൊഴി ഇന്ന് കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രേഖപ്പെടുത്തും. പെൺകുട്ടി ആദ്യം നൽകിയ മൊഴികളിൽ വൻ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ വീണ്ടും മൊഴിയെടുക്കുന്നത്.
സ്വർണ്ണം കവരാൻ വേണ്ടിയാണോ അതോ മറ്റ് കാരണങ്ങളാലാണോ കൊലപാതകം ആസൂത്രണം ചെയ്തതെന്ന കാര്യത്തിൽ ഇന്ന് വ്യക്തത വരും. നിലവിൽ ചേർത്തല മായിത്തറ ഒബ്സർവേഷൻ ഹോമിലുള്ള മറ്റ് മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പോലീസിന്റെ അപേക്ഷ ഈ മാസം 29-ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കും.
https://www.facebook.com/Malayalivartha
























