മോഷണം നടത്തി മടങ്ങുമ്പോള്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കള്ളന് മാനസാന്തരം; മോഷണമുതലുകള്‍ തപാല്‍ മാര്‍ഗം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു!

മോഷണത്തിന്‌ശേഷമുണ്ടായ അപകടം മോഷ്ടാവിന് മാനസാന്തരത്തിന് വഴിയൊരുക്കിയതോടെ മോഷണമുതലുകള്‍ തിരികെ നല്‍കി.
പെരുവന്താനത്ത് കണയങ്കവയല്‍, വാതല്ലൂര്‍, ജോര്‍ജ്കുട്ടിയുടെ 250 രൂപയടങ്ങിയ പഴ്‌സ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സൂക്ഷിച്ചിരുന്ന ബാഗ് മുണ്ടക്കയത്തു നിന്നും മോഷണം പോയിരുന്നു.
മോഷണത്തിനു ശേഷം മടങ്ങും വഴി മോഷ്ടാവ് അപകടത്തില്‍പ്പെട്ട് ആശുപത്രിക്കിടക്കയിലുമായി.
മാസങ്ങളോളം ആശുപത്രിയിലായിരുന്ന ഇയാള്‍ക്ക് ആശുപത്രി വാസത്തിനിടെയാണ് മാനസാന്തരം ഉണ്ടായത്.
ബാഗ് മോഷ്ടിച്ചതിനാലാണ് അപകടം ഉണ്ടായതെന്ന് മനസിലായതായും ഇനി ഇത്തരം തെറ്റ് ആവര്‍ത്തിക്കില്ലെന്നും കുറിപ്പു സഹിതം മോഷണമുതലുകള്‍ പെരുവന്താനം പോലീസിന് തപാല്‍ മാര്‍ഗം അയച്ചാണ് ഇയാള്‍ പ്രായശ്ചിത്തം ചെയ്തത്.
https://www.facebook.com/Malayalivartha

























