കരൾ രോഗം ബാധിച്ച വീട്ടമ്മ ചികിത്സാസഹായം തേടുന്നു

തിരുവനന്തപുരം: കരളിന് രോഗംബാധിച്ച് വീട്ടമ്മ ചികിത്സാസഹായം തേടുന്നു. നെടുമങ്ങാട് പുല്ലന്‍പാറ മാങ്കുഴി വടക്കേചരുവിള വീട്ടില്‍ അനിയുടെ ഭാര്യ ടി. ധന്യ(30)യാണ് സഹായം തേടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ധന്യ.
മഞ്ഞപ്പിത്തബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധന്യക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കൂലിപ്പണിക്കാരനായ ധന്യയുടെ ഭര്‍ത്താവ് വാതരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി വിശ്രമത്തിലാണ്. രണ്ട് കുട്ടികളുണ്ട്. പുല്ലന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനബീവിയും നാട്ടുകാരും ധന്യയെ സഹായിക്കാന്‍ രംഗത്തുണ്ട്. നിര്‍ധനയായ ധന്യയെ സഹായിക്കാന്‍ സന്മനസുള്ളവര്‍ അക്കൗണ്ട് നമ്പര്‍ 004000100176320, ധനലക്ഷ്മിബാങ്ക്, വഴയില പാലംമുക്ക് ബ്രാഞ്ച്. ഐ.എഫ്.എസ് സി കോഡ്: ഡി.എല്‍.എക്‌സ്.ബി 0000040 സഹായം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഫോണ്‍: 9526666579.
https://www.facebook.com/Malayalivartha

























