കെ.എസ്.എഫ്.ഇയില്‍ 'പ്രിന്റര്‍' കുംഭകോണം; സംസ്ഥാനമെമ്പാടുമുള്ള 555 ബ്രാഞ്ചുകളിലേയ്ക്ക് ഉയർന്ന വിലയിൽ പ്രിന്റര്‍ വാങ്ങാൻ അറിയറയിൽ ചരട് വലി

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ ലക്ഷങ്ങളുടെ കുംഭകോണത്തിന് ഒരുക്കം തകൃതി. സംസ്ഥാനമെമ്പാടുമുള്ള 555 ബ്രാഞ്ചുകളിലേയ്ക്ക് പ്രിന്റര്‍ വാങ്ങുന്ന വകയിലാണ് കുംഭക്കോണത്തിന് ചരടുവലി നടക്കുന്നത്. ഒരു മേല്‍ത്തരം പ്രിന്ററിന് 13,500 രൂപയാണ് മാക്‌സിമം വില. എന്നാല്‍ 17,500 രൂപ മുടക്കി മുഴുവന്‍ ബ്രാഞ്ചുകളിലും പ്രിന്റര്‍ വാങ്ങാനുള്ള ചരടുവലികളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ഇതേ മേല്‍ത്തരം പ്രിന്ററിന് 11,500 രൂപയാണ് വില. ഇത്രയും പ്രിന്റ്റുകള്‍ ഒന്നിച്ചു ഒരേ കമ്പനിയില്‍ നിന്ന് വാങ്ങുമ്പോള്‍ 8,500 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണ് ഓരോ ബ്രാഞ്ചിനും പ്രത്യേകം പ്രത്യേകമായി 17,500 രൂപ മുടക്കി പ്രിന്റര്‍ വാങ്ങാന്‍ കരുക്കള്‍ നീക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴാണ് ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തട്ടാന്‍ നീക്കം നടക്കുന്നത്. കോടികള്‍ മുടക്കി വന്‍പ്രചരണം നടത്തിയ പ്രവാസിചിട്ടി ഉള്‍പ്പെടെയുള്ളവ നഷ്ടത്തിലായതിനു പിന്നാലെയാണ് കെ.എസ്.എഫ് ഇയില്‍ അടിത്തറ ഇളക്കുന്ന വന്‍ അഴിമതിക്ക് കളം ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























