പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു; സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്റെ സുഹൃത്തുകളാണ് പ്രതികളെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും പോലീസ് വ്യക്തമാക്കി.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്റെ സുഹൃത്തുകളാണ് എല്ലാ പ്രതികളെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാം പ്രതി സുരേഷാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ മുഖ്യപ്രതികള്‍ പിടിയിലായെന്ന് എസ്പി ജയിംസ് പറഞ്ഞു. കേസ് ഞായറാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ പീതാംബരനെയും സുരേഷിനെയും കൂടാതെ ഗിജിന്‍, അനില്‍, ശ്രീരാഗ്, അശ്വിന്, സജി ജോര്‍ജ് എന്നീവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha

























