ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് അവര്‍ത്തിച്ച് സിപിഎം ഇടുക്കി നേതൃത്വം

ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ നടപടിയുണ്ടാകുമെന്ന് അവര്‍ത്തിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍. ജില്ലാ കമ്മിറ്റി ചേര്‍ന്ന് തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം എട്ടിന് മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം നിര്‍ത്തി വയ്പ്പിക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ രാജേന്ദ്രന്‍ എം.എല്‍.എ, രേണു രാജിനെ പരസ്യമായി ആക്ഷേപിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയ സബ് കളക്ടര്‍ ഹൈക്കോടതിയെ സമീപിച്ച് അനധികൃത നിര്‍മാണത്തിന് സ്‌റ്റേ വാങ്ങിച്ചു.അതേസമയം ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ് രാജേന്ദ്രന്‍ എംഎല്‍എയെ പാര്‍ട്ടി പരസ്യമായി ശാസിച്ചേക്കും. രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാ!ര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്.
https://www.facebook.com/Malayalivartha

























