മോഷണം ഹരമാക്കി... അറസ്റ്റിലായാൽ ജാമ്യമെടുത്ത് വീണ്ടും മോഷണം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ശ്രീക്കുട്ടൻ പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

ശ്രീക്കുട്ടന്‍ ജാമ്യമെടുക്കാതെ വീണ്ടും മോഷണവുമായി മുങ്ങി നടക്കുകയായിരുന്നു. തൊടുപുഴ സ്‌റ്റേഷനില്‍ അഞ്ചോളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
രാമപുരം ചക്കാമ്ബുഴയില്‍ നിന്നാണു ഇയാള്‍ വിവാഹം കഴിച്ചത്. എന്നാല്‍ ഭാര്യയുമായി ബന്ധമില്ലാതെ മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ടില്‍ മറ്റൊരു സ്‌ത്രീയുമായി ഒന്നിച്ചു താമസിച്ചു വരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പ്രതിയെ പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന പ്രതിയെയാണ് പിടികൂടിയത്. പാലക്കാട്, ചിറ്റൂര്‍, ആലപ്പാറ വാണിയംപാറ വീട്ടില്‍ ശ്രീക്കുട്ട(42)നാണ് രാമപുരം പോലീസിന്റെ പിടിയിലായത്.
ഏതാനും നാളുകള്‍ മുമ്ബ് പുതുവേലിക്ക് സമീപം പുകപ്പുര കുത്തിതുറന്ന് റബര്‍ ഷീറ്റ് മോഷ്‌ടിച്ച കേസിലെ പ്രതിയാണ് ശ്രീക്കുട്ടന്‍. ഇയാളെ കൂടാതെ നാലുപേര്‍കൂടി കേസില്‍ പ്രതികളായുണ്ടായിരുന്നു. അവര്‍ ജാമ്യമെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























