കര്‍ഷകരെയും ഭൂരിപക്ഷംവരുന്ന അസംഘടിത തൊഴിലാളികളെയും ചാക്കിലാക്കാന്‍ പ്രധാനമന്ത്രി മോദി കേന്ദ്ര ബജറ്റില്‍ വാരിക്കോരി കൊടുത്തപ്പോള്‍ അതിനെ കടത്തിവെട്ടുന്ന തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത്

കര്‍ഷകരെയും ഭൂരിപക്ഷംവരുന്ന അസംഘടിത തൊഴിലാളികളെയും ചാക്കിലാക്കാന്‍ പ്രധാനമന്ത്രി മോദി കേന്ദ്ര ബജറ്റില്‍ വാരിക്കോരി കൊടുത്തപ്പോള്‍ അതിനെ കടത്തിവെട്ടുന്ന തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത്. കാര്‍ഷിക ആനുകൂല്യങ്ങളും ജപ്തിനടപടികളും ഒഴിവാക്കുകയും മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിന് കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചതും പ്രളയ പുനര്‍നിര്‍മാണത്തിനുള്ള ലോകബാങ്ക് വായ്പ പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗമാക്കിയതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കളിയാണ്. കേന്ദ്രസര്‍ക്കാര്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം പ്രഖ്യാപിക്കും മുമ്പ് പിണറായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ അത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.
ബി.ജെ.പി സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ലമെന്റില്‍ സി.പി.എം പിന്തുണ നല്‍കിയില്ല. എന്നാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ ബില്‍ പാസായപ്പോള്‍ കേരളത്തിനും നടപ്പാക്കേണ്ട സാഹചര്യമുണ്ടായി. അതിനാല്‍ ബി.ജെ.പി സര്‍ക്കാരിനെ മലര്‍ത്തിയടിക്കാന്‍ മുന്നോക്കക്കാരിലെ ദരിദ്രരെ കണ്ടെത്തി ആനുകൂല്യം നല്‍കാനാണ് പിണറായി ലക്ഷ്യമിടുന്നത്. അതിനായാണ് കമ്മീഷനെ വെച്ചത്. ഇതിലൂടെ ഇടഞ്ഞ് നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാമെന്നും കരുതുന്നു. നേതൃത്വം ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും പാര്‍ട്ടിക്കാരായ എന്‍.എസ്.എസ് അംഗങ്ങള്‍ക്കും മറ്റും വലിയ ആശ്വാസമാകുന്ന തീരുമാനമായിരിക്കും ഇത്. എന്നാല്‍ സാമ്പത്തിക സംവരണത്തെ എതിര്‍്ക്കുന്ന എസ്.എന്‍.ഡി.പിയും കെ.പി.എം.എസും ഇതിനെ എങ്ങനെ സമീപിക്കും എന്നത് കാത്തിരുന്ന് കാണാം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണം എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും ലഭിക്കും. കേരളത്തില്‍ മുന്നോക്കക്കാര്‍ക്ക് മാത്രം നല്‍കാനാണ് തീരുമാനം.
കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ സംവരണം സംബന്ധിച്ച് പിന്നോക്കക്കാരും ദളിതരും മുസ്്‌ലിംലീഗും സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. അതിനാല്‍ കെ.എ.എസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിന് തറക്കല്ലിട്ടു. നാല് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. ചര്‍ച്ച് ആക്ടിന്റെ പേരില്‍ ഇടഞ്ഞ്‌നില്‍ക്കുന്ന ക്രൈസ്തവ സഭകളെ ഇനി എങ്ങനെ പാട്ടിലാക്കുമെന്നതാണ് പിണറായിയുടെ മുമ്പിലുള്ള വലിയ കടമ്പ.
തെരഞ്ഞെടുപ്പിന്റെ പിടവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇത് മുതലെടുക്കാനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഇടുക്കിയില്‍ ഉപവാസസമരം നടത്തുകയാണ്. അത് പൊളിക്കാനാണ് ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ച്ച് കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്.ടി, നോട്ട് നിരോധനം എന്നിവയാണ് കാര്‍ഷിക മേഖലയെ തകര്‍ത്തതെന്നാണ് പിണറായി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനും ഇത് ആയുധമാക്കും. കാര്‍ഷിക വായ്പകളല്ല, ഭവന/ വിദ്യാഭ്യാസ വായ്പകളാണ് കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നടത്തിയതെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha

























