ശബരിമലയില്‍ കേറി മേഞ്ഞു, പള്ളിക്കാര്യത്തില്‍ മുട്ടുമടക്കി; ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തില്‍ ഒരു നിലപാടും മുത്തലാഖ് വിഷയത്തിലും പള്ളിത്തര്‍ക്ക വിഷയത്തിലും മറ്റൊരു നിലപാടുമെന്ന മുഖ്യമന്ത്രിയുടെ നയം വലിയ തോതില്‍ വിമര്‍ശനത്തിന് വിധേയമാകുന്നു

ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തില്‍ ഒരു നിലപാടും മുത്തലാഖ് വിഷയത്തിലും പള്ളിത്തര്‍ക്ക വിഷയത്തിലും മറ്റൊരു നിലപാടുമെന്ന മുഖ്യമന്ത്രിയുടെ നയം വലിയ തോതില്‍ വിമര്‍ശനത്തിന് വിധേയമാകുകയാണ്. അയ്യപ്പവിശ്വാസികളുടെ നെഞ്ചത്ത് കേറും. ക്രൈസ്തവര്‍ക്ക് മുന്നില്‍ മുട്ടു മടക്കും. നാണമില്ലേ പിണറായി സര്‍ക്കാരെ എന്നാണ് കേരളത്തിലെ അയ്യപ്പവിശ്വാസികള്‍ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല ചര്‍ച്ച് ആക്ട് നടപ്പിലാക്കില്ലെന്ന് സഭാ നേതാക്കള്‍ക്ക് ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് ഉറപ്പ് നല്‍കി. വിവിധക്രൈസ്തവ സഭകളുടെ പള്ളിസ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമ്മീഷന്‍ ബില്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ അത് സര്‍ക്കാരുമായി ആലോചിച്ചല്ല തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
2006-2011ലെ എല്‍ഡിഎഫ് സര്‍ക്കാരിന് മുമ്പില്‍ അന്നത്തെ നിയമപരിഷ്‌കാര കമ്മീഷനും ഇത്തരമൊരു നിര്‍ദ്ദേശം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയായിരുന്നുവെന്നും മുഖ്യമന്ത്രി ഒര്‍മ്മിപ്പിച്ചു. സഭാവ്യത്യാസം മറന്ന് വിശ്വാസികള്‍ ഒരുമിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പെന്ന് വ്യാപകമായി ആക്ഷേപം ഉയരുകയാണ്. ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തില്‍ ഒരു നിലപാടും മുത്തലാഖ് വിഷയത്തിലും പള്ളിത്തര്‍ക്ക വിഷയത്തിലും മറ്റൊരു നിലപാടുമെന്ന മുഖ്യമന്ത്രിയുടെ നയം വലിയ തോതില്‍ വിമര്‍ശനത്തിന് വിധേയമാകുകയാണ്.
മെത്രാന്മാരും അച്ചന്മാരും മുഖ്യമന്ത്രിയെ പോയി കണ്ടപ്പോള്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെങ്കിലും സഭാ വിഷയത്തില്‍ ഇടപെടില്ലന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് പേടിച്ചു വിറച്ച് തന്നെയാണ്. ഞൊടിയിടയില്‍ ചര്‍ച്ച ആക്ട് വെബ് സൈറ്റില്‍ നിന്നും നീക്കുകയും തെളിവെടുപ്പ് അവസാനിപ്പിlക്കുകയും ചെയ്ത് കമ്മീഷനും വരുമ്പോള്‍ എന്തിനെന്ന് വ്യക്തം. സഭാ വ്യത്യാസം മറന്ന് വിശ്വാസികള്‍ ഒരുമിച്ചതോടെ ലോക്‌സഭയില്‍ തിരിച്ചടി പേടിച്ച് കുഞ്ഞാടായി മാറി പിണറായി വിജയന്‍. ശബരിമല വിഷയത്തിലും സഭാ വിഷയത്തിലും രണ്ട് നിലപാടെടുത്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കനത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്ന് കഴിഞ്ഞു.
https://www.facebook.com/Malayalivartha

























