Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ


ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം


അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്


തകർത്ത് പാടി കുഞ്ചാക്കോ!! വിമർശിച്ച് ജോജു; കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുതെന്ന് കുഞ്ചാക്കോ ബോബന്‍

ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലും അതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി

19 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലുംഅതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തിരുവനന്തപുരത്ത് വിശ്വപൗരന്‍ ശശിതരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികപ്രഖ്യാപനത്തിന് മുമ്പേ ഉറപ്പിച്ചിരുന്നു. സിറ്റിംഗ് എം.പിയായ തരൂരിന് മണ്ഡലത്തില്‍ ആഴത്തിലുള്ള സ്വാധീനമാണുള്ളത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. തരൂര്‍ തിരുവനന്തപുരത്തിന്റെ മാത്രം പ്രതിനിധിയല്ല, പാര്‍ലമെന്റില്‍ ജനങ്ങളുടെ നേതാവായും വിദേശത്ത് ഇന്ത്യയുടെ ശബ്ദവുമായി പ്രവര്‍ത്തിക്കുന്നയാളാണ് തരൂര്‍. ഇംഗ്ലണ്ടില്‍ പോയി അവരുടെ പൂര്‍വികര്‍ ഇന്ത്യയോട് കാ്ട്ടിയ അനീതികള്‍ അക്കമിട്ട് നിരത്തി വിമര്‍ശിച്ചയാളാണ് തരൂര്‍. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എഴുത്തുകാരന്‍, നയതന്ത്രഞ്ജന്‍, രാഷ്ട്രതന്ത്രഞ്ജന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും തരൂര്‍ തിളങ്ങി നില്‍ക്കുന്നു. 

വകടരയില്‍ കെ.മുരളീധരനെ മത്സരത്തിനിറക്കി രാഹുല്‍ഗാന്ധി ഏവരെയും ഞെട്ടിച്ചു. കേരളത്തില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മുഖമാണ് മുരളീധരന്‍. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതാണ് മുരളീധരന്റെ വിജയം. അതുകൊണ്ടാണ് കെ.പി.സി.സി പ്രചാരണവിഭാഗം തലവനായി കെ.എം നിയമിതനായത്. വടകരയില്‍ സി.പി.എമ്മിന്റെ കരുത്തനായ പി. ജയരാജനെ പരാജയപ്പെടുത്താന്‍ മുരളീധരന് കഴിയുമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായിരിക്കും വടകരയില്‍ നടക്കുന്നതെന്നായിരുന്നു ആദ്യപ്രതികരണം. എതിര്‍സ്ഥാനാര്‍ത്ഥി ആരാണെന്നത് പ്രസക്തമല്ലെന്നും വ്യക്തമാക്കി. 

എറണാകുളത്ത് പരിയച സമ്പന്നനായ കെ.വി തോമസിനെ ഒഴിവാക്കിയും രാഹുല്‍ ഞെട്ടിച്ചു. കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും നടത്തിയ അഭിപ്രായ സര്‍വ്വേകളില്‍ കെ.വി തോമസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയിരുന്നു. അങ്ങനെയാണ് സി.പി.എമ്മിന്റെ പി. രാജീവിനെ നേരിടാന്‍ യുവാവായ ഹൈബി ഈഡനെ ഇറക്കിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയില്ലെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ രാഹുല്‍ തന്നെ കണ്ടെത്തിയ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കി. കെ.എസ്.യുവിലൂടെ രംഗത്തെത്തിയ രമ്യ കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. രണ്ട് തവണ സിറ്റിംഗ് എം.പിയായ പി.കെ ബിജുവിനെ തോല്‍പ്പിക്കാന്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതും ശ്രദ്ധേയമാണ്. 

വയനാട്ടില്‍ എ, ഐ ഗ്രൂപ്പുകള്‍ സീറ്റിനായി കടിപിടി കൂടിയപ്പോള്‍ അതും പരിഹാരിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങേണ്ടിവന്നു. സിദ്ധിഖ് സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനം ഉറപ്പായി. ആറ്റിങ്ങല്‍ മണ്ഡലം കോണ്‍ഗ്രസിന് അന്യമായിരുന്നു. സി.പി.എമ്മിലെ സമ്പത്ത് രണ്ട് തവണ വിജയിച്ച് കയറിയ ഇവിടെ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശിന് സീറ്റ് നല്‍കി. ജാതി സമവാക്യം തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്. അടൂര്‍പ്രകാശിന് നിരവധി വ്യക്തിബന്ധങ്ങള്‍ ആറ്റിങ്ങലിലുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ മത്സരിപ്പിക്കരുതെന്ന് ഡി.സി.സി നേതൃത്വം വരെ പറഞ്ഞിട്ടും സിറ്റിംഗ് എം.പിയെ മാറ്റാന്‍ തയ്യാറായില്ല. മാവേലിക്കരിയില്‍ കൊടിക്കുന്നില്‍ സുരേഷിന് പാര്‍ട്ടിയില്‍ പോലയിട്ട് മത്സരത്തിന് പോലും ശക്തനായ എതിരാളിയില്ല.

കോണ്‍ഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് കാസര്‍കോഡ് സീറ്റ് നല്‍കിയത് അദ്ദേഹത്തിന് നല്‍കി വലിയ അംഗീകാരമാണ്. തൃശൂരില്‍ അവിടുത്തുകാര്‍ ആഗ്രഹിച്ച ടിഎന്‍ പ്രതാപനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. ചാല്കകുടിയില്‍ ബെന്നിബെഹാനിലൂടെ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന വിശ്വാസം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ എത്തിയതിന് പിന്നിലും ജാതിസമവാക്യം തന്നെയാണ്. അങ്ങനെ എല്ലാ വശങ്ങളും ഇഴകീറി പരിശോധിച്ച്, ജനമനസ് അറിയുന്ന സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി രാഹുല്‍ ഗാന്ധി വീണ്ടും മാസാവുകയണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (6 minutes ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (14 minutes ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (18 minutes ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (24 minutes ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (50 minutes ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (1 hour ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (1 hour ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (2 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (2 hours ago)

പ്രിയങ്കയുടെ ചങ്കുറപ്പിനു മുന്നിൽ പത്തിതാഴ്‌ത്തി യോഗി സർക്കാർ; ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തി  (2 hours ago)

കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു  (2 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു  (2 hours ago)

ദില്ലിയുടെ മരുമകൾ യാത്രയായി ; രാഷ്ട്രീയത്തിൽ നേട്ടമായത് ഗാന്ധികുടുംബവുമായുള്ള അടുപ്പം; അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവം; തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു  (2 hours ago)

സുഗന്ധം പരത്താൻ നോക്കിയതാ പണി പിന്നാലെ വന്നു; ചാനൽ അവതാരികയ്ക്ക് പറ്റിയ മണമുള്ള മണ്ടത്തരം  (2 hours ago)

Malayali Vartha Recommends