സി പി എമ്മിനെ പേടിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ വരാനുള്ള സാധ്യത മങ്ങുന്നു; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് അനിശ്ചിതത്വം സൃഷ്ടിച്ച് സി പി എമ്മിന്റെ ഇടങ്കോൽ

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് അനിശ്ചിതത്വം സൃഷ്ടിച്ച് സി പി എമ്മിന്റെ ഇടങ്കോൽ. അതുകൊണ്ട് തന്നെ വയനാട്ടിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും എ ഐ സി സി യും പുനരാലോചിക്കുന്നു എന്നാണ് വിവരം.
കുള പെറ്റെന്ന് കേട്ടപ്പോൾ ചെന്നിത്തലയുടെ പള്ളക്കടിക്കാൻ ഇടറിയ സ്വരത്തിൽ വാർത്താ സമ്മേളനം നടത്തിയ ഉമ്മൻ ചാണ്ടി ഒരു ബക്കറ്റ് ഉപ്പുവെള്ളം ഒരുമിച്ച് കുടിച്ചതു പോലെയായി. എല്ലാം രാഹുൽ തീരുമാനിക്കും എന്നാണ് ഉമ്മൻചാണ്ടി ഞായറാഴ്ച പറഞ്ഞത്.
കേരളത്തിലെ വയനാട് ഉപേക്ഷിച്ച് കർണാടകത്തിലും തമിഴനാട്ടിലും പറ്റിയ മണ്ഡലം കണ്ടെത്താൻ എ. ഐ സി സി ശ്രമവും തുടങ്ങി. പിണറായിയാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ആദ്യത്തെ വെടി പൊട്ടിച്ചത്. കേരളത്തിൽ വന്ന് സി പി എമ്മിനെതീരെ മത്സരിച്ചിട്ട് എന്ത് നേടാനാണെന്നാണ് പിണറായി ചോദിച്ചത്. രാഹുൽ ഗാന്ധിയുടെ ശത്രു ആരാണെന്നും പിണറായി ചോദിച്ചു. ബി ജെപിയാണെങ്കിൽ എന്തിനാണ് കേരളത്തിൽ മതിസരിക്കുന്നത്. പിണറായിയുടെ കൂർമ്മ ബുദ്ധിയിൽ നിന്നുയർന്ന ചോദ്യമായിരുന്നു ഇത്. ആ ചോദ്യത്തിന് ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്.
പിണറായിക്ക് പിന്നാലെ എസ് രാമചന്ദ്രൻ പിള്ളയും രംഗത്തെത്തി. സി പി എമ്മിന്റെ സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇതിൽ തീരുമാനം അറിയിക്കണമെന്നാണ് എസ് ആർ പി പറഞ്ഞത്.
കെ.സി. വേണുഗോപാലിന്റെ തന്ത്രങ്ങൾക്ക് പണി കൊടുക്കുകയായിരുന്നു ഉമ്മൻചാണ്ടിയുടെ ലക്ഷ്യം. കേരളത്തിൽ ഉമ്മൻചാണ്ടിക്ക് ഒരു റോളുമില്ല. കേരളത്തിലെ എല്ലാ സീറ്റിലും യു ഡി എഫ് ജയിച്ചാൽ അത് ഉമ്മൻ ചാണ്ടിക്ക് ക്ഷീണമാകും. അതു കൊണ്ടു തന്നെ രാഹുൽ വരാതിരിക്കുകയാണ് ലക്ഷ്യം. കോൺഗ്രസിന് വിജയം നൽകി ചെന്നിത്തലയെ നന്നാക്കാൻ ചാണ്ടി ആഗ്രഹിക്കുന്നില്ല
അതിനിടെ പി.സി. ചിക്കോ ഉമ്മൻചാണ്ടിക്ക് എതിരെ രംഗത്തെത്തി. വയനാട് സീറ്റിന്റെ കാര്യത്തിൽ രാഹുൽ സമ്മതിച്ചു എന്നു പറയുന്നത് ശരിയല്ലെന്ന് ചാക്കോ പറഞ്ഞു. അത് ഉമ്മൻ ചാണ്ടിക്ക് നൽകിയ മരുന്നാണ്. കേരളത്തിൽ നടക്കുന്നത് ഗ്രൂപ്പ് പങ്കുവയ്ക്കൽ ആണെന്ന് ചാക്കോ പറഞ്ഞു
ഡൽഹിയിലെ നേതാക്കൾ രാഹുൽ ഗാന്ധിയോട് വയനാട് സീറ്റിൽ നിന്നും പിൻമാറണം എന്ന് ആവശ്യപ്പെടുന്നുണ്ട്. കാരണം അങ്ങനെ സംഭവിച്ചാൽ സി പി എം , സി പി ഐ കക്ഷികളെ ചേർത്തു കൊണ്ടുള്ള കേന്ദ്രഭരണം അസാധ്യമാകും.കേന്ദ്രഭരണം വേണോ വയനാട് വേണോ എന്ന ചോദ്യത്തിന് കേന്ദ്രഭരണം രാഹുൽ ഏറ്റെടുക്കും. അപ്പോൾ എന്തിനാണ് ഇത്തരമൊരു തീരുമാനം എന്നാണ് പിസി ചാക്കോ അടക്കമുള്ള നേതാക്കൾ ചോദിക്കുന്നത്. എല്ലാവരെയും വെറുപ്പിക്കുക എന്ന നയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും രാഹുലിന്റെ ഉപദേശകർ വാദിക്കുന്നു. രാഹുൽ ഗാന്ധി സമ്മതിച്ചില്ലെങ്കിൽ സിദ്ധിഖ് തന്നെ അവിടെ മത്സരിക്കും. ജയിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ സീതാറാം യച്ചൂരിയുടെ മൗനവും ശ്രദ്ധേയമാണ്. യച്ചൂരിക്കും രാഹുലിനും വേണ്ടി ഇടനിലക്കാർ രംഗത്തെത്തി കഴിഞ്ഞു. യചൂരിയുമായി ആലോചിക്കാതെ രാഹുൽ സുപ്രധാന തീരുമാനങ്ങൾ എടുക്കില്ല.
അതേസമയം വൻ പ്രചരണം നൽകിയ ശേഷം രാഹുൽ പിൻമാറിയാൽ അത് കേരളത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























