Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എറണാകുളമെന്നു കരുതി വോട്ടഭ്യര്‍ഥിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത് ചാലക്കുടിയില്‍; നടയടിയടിച്ച് ചാലക്കുടി ട്രോളര്‍മാര്‍

24 MARCH 2019 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ട്രോളര്‍മാരുടെ ഇഷ്ട തോഴനാണ്. കേന്ദ്രമന്ത്രിയായപ്പോള്‍ തുടങ്ങിയതാണ് ട്രോളര്‍മാരുടെ അറ്റാക്ക്. എന്തിന് കണ്ണന്താനത്തിന്റെ ഭാര്യ വളരെ നിഷ്‌കളങ്കമായി പറഞ്ഞതുപോലും ആഘോഷമാക്കി. പ്രളയത്തില്‍ പോയി അവരോടൊപ്പം കിടന്ന് സുഖമായി ഉറങ്ങിയപ്പോഴും ട്രോളര്‍മാര്‍ വെറുതേവിട്ടില്ല. അവസാനം തീവ്രവാദി ആക്രമണത്തില്‍ മരിച്ച ധീരജവാന്റെ വീട്ടില്‍ പോയപ്പോള്‍ അതും ട്രോളി. അവസാനം കണ്ണന്താനം ഇതിനെതിരെ പോലീസില്‍ പരാതി പെടുക പോലും ചെയ്തു. ഇതോടെ കണ്ണന്താനത്തെ ട്രോളന്‍മാര്‍ അദ്ദേഹത്തിന്റെ വഴിക്കു വിട്ടു. അപ്പോഴാണ് ദേ വരുന്നു എറണാകുളത്ത് മാസ് എന്‍ട്രിയുമായി കണ്ണന്താനം. മറ്റ് സ്ഥാനാര്‍ത്ഥികളെ വെട്ടാന്‍ കെഎസ്ആര്‍ടിസി ബസിലായിരുന്നു നെടുമ്പാശേ എയര്‍പോര്‍ട്ടില്‍ നിന്നും വോട്ടഭ്യര്‍ത്ഥിക്കാന്‍ എറണാകുളത്തേയ്ക്ക് തിരിച്ചത്. എളിമ കൊണ്ട് ശ്രദ്ധ നേടാന്‍ ശ്രമിച്ചപ്പോള്‍ കണ്ണന്താനത്തെ കാത്തിരുന്നത് മറ്റൊരു ട്രോളായിരുന്നു.

അടുത്തിടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കണ്ണന്താനം താരമായിരുന്നു. കൊല്ലത്ത് മത്സരിക്കാനില്ലെന്നും കൊല്ലത്തില്‍ ആരേയും പരിചയമില്ലെന്നുമാണ് പറഞ്ഞത്. കൊല്ലത്തേക്കാള്‍ മലപ്പുറമാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ കണ്ണന്താനത്തിന് എറണാകുളമാണ് നല്‍കിയത്. അതില്‍ സന്തോഷിച്ച കണ്ണന്താനം എറണാകുളം തന്റെ രണ്ടാം വീടെന്ന് പറഞ്ഞ് ആഘോഷിച്ചു. അതേസമയം രണ്ടാം വീട്ടിലെത്തിയപ്പോള്‍ വഴി മറന്ന അവസ്ഥയിലാണ്.

മണ്ഡലം മാറി വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം താരമായിരിക്കുകയാണ്. ആലുവയിലാണ് മന്ത്രിക്ക് അമളി പിണഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതിനായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ കണ്ണന്താനം കെഎസ്ആര്‍ടിസി ബസിലാണു യാത്ര ആരംഭിച്ചത്.

ബസിറങ്ങിയപ്പോള്‍ മുതല്‍ കണ്ണന്താനം ജനങ്ങളോടു വോട്ടുചോദിച്ചു. പറവൂര്‍ കവല മുതലാണ് കണ്ണന്താനം വോട്ടഭ്യര്‍ഥിച്ചു തുടങ്ങിയത്. ഇത് ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആലുവയുടെ ഭാഗമായിരുന്നു. അവിടെയെല്ലാം മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ. എന്താ തന്റെ ഫോട്ടോ വയ്ക്കാത്തതെന്ന് ചോദിച്ചപ്പോഴാണ് പണി പാളിയെന്ന് മനസിലായത്. ഉടന്‍
ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മണ്ഡലം മാറിപ്പോയെന്ന് പറഞ്ഞപ്പോഴാണ് കണ്ണന്താനവും ഇക്കാര്യം തിരിച്ചറിഞ്ഞത്.

അബദ്ധം പറ്റിയെന്നു മനസിലാക്കിയതോടെ കണ്ണന്താനം വോട്ടഭ്യര്‍ത്ഥന മാറ്റി പ്രാര്‍ത്ഥിക്കണമെന്നാക്കി തിരുത്തി. ഉടന്‍തന്നെ പാര്‍ട്ടിക്കാര്‍ എത്തിച്ച വാഹനത്തില്‍ എറണാകുളം മണ്ഡലത്തിലേക്കു പോയി. കെ ജെ അല്‍ഫോന്‍സ് കണ്ണന്താനം എന്നാണ് കണ്ണന്താനത്തിന്റെ മുഴുവന്‍ പേര്. 66 വയസ്സായി. 1979ല്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായി. 2011 ല്‍ ബി ജെ പിയിലെത്തി. ഇപ്പോള്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയാണ്. സിവില്‍ സര്‍വ്വീസ് രാജിവെച്ച് ഇടതുപക്ഷത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷമാണ് ബിജെപിയിലെത്തിയത്.

മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായിട്ടായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം ജയിച്ചത്. കഴിഞ്ഞ തവണ പൂഞ്ഞാറില്‍ ഇടതുമുന്നണി കണ്ണന്താനത്തിന് സീറ്റ് നല്‍കിയിരുന്നെങ്കിലും അത് അദ്ദേഹം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ബി ജെ പിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വലിയ സ്ഥാനമാണ് നല്‍കിയത്.

പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷമെന്നാണ് എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. എറണാകുളം തന്റെ രണ്ടാമത്തെ വീടാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മത്സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണ് പ്രതികരിച്ചതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളത്ത് വിജയ പ്രതീക്ഷയുണ്ട്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends