Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് കെണിയില്‍ വീഴാന്‍ മാത്രം മണ്ടനാണോ രാഹുല്‍ ; വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി വീഴില്ലെന്ന് തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

24 MARCH 2019 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ സാധാരണക്കാരിലുയര്‍ന്ന സംശയമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരുമോയെന്നത്. കാരണം അത്രയും വലിയൊരു സ്ഥാനാര്‍ത്ഥിയുടെ ആവശ്യമുുള്ള മണ്ഡലമല്ല വയനാട്. ഇതോടെ പലതരത്തിലുള്ള സംശയങ്ങളാണുയര്‍ന്നത്. കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ ഇറക്കാന്‍ നോക്കുന്ന കോണ്‍ഗ്രസ് മത്സരം നല്‍കേണ്ടത് അവര്‍ക്കാണെന്നത് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ വയനാട്ടില്‍ അങ്ങനെയൊരു മത്സരത്തിന്റെ പോലും ആവശ്യമില്ലാത്ത സാഹചര്യത്തില്‍ രാഹുല്‍വന്നാല്‍ പണി കിട്ടുന്നത് ഇടതിനാണ്, ബിജെപി ഈ ഗ്യാപില്‍ പരിക്കുകളില്ലാതെ രക്ഷപ്പെടും. ഇപ്പോള്‍ വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി വീഴില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധിയെന്നല്ല ആരു വന്നാലും സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീറിനെ മാറ്റില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. 

ബിജെപിയെ തകര്‍ക്കാനല്ല സിപിഎമ്മിനെ നേരിടാനാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഇറക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ബിജെപിയല്ല കോണ്‍ഗ്രസാണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ രാഹുല്‍ എന്നല്ല അതിലും ശക്തരായവര്‍ വന്നാല്‍ പോലും നേരിടാനുള്ള സംഘടനാശേഷി ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.


പിണറായിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ ആദ്യത്തെ വെടി പൊട്ടിച്ചത്. കേരളത്തില്‍ വന്ന് സി പി എമ്മിനെതീരെ മതസരിച്ചിട്ട് എന്ത് നേടാനാണെന്നാണ് പിണറായി ചോദിച്ചത്. രാഹുല്‍ ഗാന്ധിയുടെ ശത്രു ആരാണെന്നും പിണറായി ചോദിച്ചു. ബി ജെപിയാണെങ്കില്‍ എന്തിനാണ് കേരളത്തില്‍ മതിസരിക്കുന്നത്. പിണറായിയുടെ കൂര്‍മ്മ ബുദ്ധിയില്‍ നിന്നുയര്‍ന്ന ചോദ്യമായിരുന്നു ഇത്. ആ ചോദ്യത്തിന് ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്.

പിണറായിക്ക് പിന്നാലെ എസ് രാമചന്ദ്രന്‍ പിള്ളയും രംഗത്തെത്തി. സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇതില്‍ തീരുമാനം അറിയിക്കണമെന്നാണ് എസ് ആര്‍ പി പറഞ്ഞത്.

കെ.സി. വേണുഗോപാലിന്റെ തന്ത്രങ്ങള്‍ക്ക് പണി കൊടുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു റോളുമില്ല. കേരളത്തിലെ എല്ലാ സീറ്റിലും യു ഡി എഫ് ജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിക്ക് ക്ഷീണമാകും. അതു കൊണ്ടു തന്നെ രാഹുല്‍ വരാതിരിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന് വിജയം നല്‍കി ചെന്നിത്തലയെ നന്നാക്കാന്‍ ചാണ്ടി ആഗ്രഹിക്കുന്നില്ല

അതിനിടെ പി.സി. ചിക്കോ ഉമ്മന്‍ചാണ്ടിക്ക് എതിരെ രംഗത്തെത്തി. വയനാട് സീറ്റിന്റെ കാര്യത്തില്‍ രാഹുല്‍ സമ്മതിച്ചു എന്നു പറയുന്നത് ശരിയല്ലെന്ന് ചാക്കോ പറഞ്ഞു. അത് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ മരുന്നാണ്. കേരളത്തില്‍ നടക്കുന്നത് ഗ്രൂപ്പ് പങ്കുവയ്ക്കല്‍ ആണെന്ന് ചാക്കോ പറഞ്ഞു

ഡല്‍ഹിയിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് വയനാട് സീറ്റില്‍ നിന്നും പിന്‍മാറണം എന്ന് ആവശ്യപ്പെടുന്നുണ്ട്. കാരണം അങ്ങനെ സംഭവിച്ചാല്‍ സി പി എം , സി പി ഐ കക്ഷികളെ ചേര്‍ത്തു കൊണ്ടുള്ള കേന്ദ്രഭരണം അസാധ്യമാകും.കേന്ദ്രഭരണം വേണോ വയനാട് വേണോ എന്ന ചോദ്യത്തിന് കേന്ദ്രഭരണം രാഹുല്‍ ഏറ്റെടുക്കും. അപ്പോള്‍ എന്തിനാണ് ഇത്തരമൊരു തീരുമാനം എന്നാണ് പിസി ചാക്കോ അടക്കമുള്ള നേതാക്കള്‍ ചോദിക്കുന്നത്. എല്ലാവരെയും വെറുപ്പിക്കുക എന്ന നയം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും രാഹുലിന്റെ ഉപദേശകര്‍ വാദിക്കുന്നു. രാഹുല്‍ ഗാന്ധി സമ്മതിച്ചില്ലെങ്കില്‍ സിദ്ധിഖ് തന്നെ അവിടെ മത്സരിക്കും. ജയിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സീതാറാം യച്ചൂരിയുടെ മൗനവും ശ്രദ്ധേയമാണ്. യച്ചൂരിക്കും രാഹുലിനും വേണ്ടി ഇടനിലക്കാര്‍ രംഗത്തെത്തി കഴിഞ്ഞു. യചൂരിയുമായി ആലോചിക്കാതെ രാഹുല്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends