ട്രെയിന്‍യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു.... ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പു വരെ ബോര്‍ഡിങ് പോയിന്റ് മാറ്റാം

ട്രെയിന്‍ യാത്രക്കാര്‍ക്ക് സൗകര്യമായി ബോര്‍ഡിങ് മാറ്റം. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് (ഒന്നാം റിസര്‍വേഷന്‍ ചാര്‍ട്ട് എടുക്കുന്നത്) വരെ ബോര്‍ഡിങ് പോയിന്റ് മാറ്റാം. നിലവില്‍ 24 മണിക്കൂര്‍ മുന്‍പുവരെ മാത്രമേ സ്‌റ്റേഷന്‍ മാറ്റാന്‍ പറ്റൂ. മേയ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ആദ്യം കൊടുത്ത ബോര്‍ഡിങ് പോയിന്റ് മാറ്റുകയും എന്നാല്‍ ആദ്യത്തെ ബോര്‍ഡിങ് സ്‌റ്റേഷനില്‍ നിന്ന് തന്നെ കയറുകയും ചെയ്യേണ്ടിവന്നാല്‍ തീവണ്ടിയില്‍ ടി.ടി.ഇ. പിഴ ഈടാക്കില്ല. അതായത്, യാത്രക്കാരന്‍ മംഗളൂരുവില്‍നിന്ന് കണ്ണൂരേക്ക് ബോര്‍ഡിങ് പോയിന്റ് മാറ്റി. എന്നാല്‍, യാത്രക്കാരന്‍ മംഗളൂരുവില്‍ നിന്ന് തന്നെ കയറുന്നു. എങ്കില്‍, ആ സീറ്റ്/ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ അതില്‍ തന്നെ കണ്ണൂര്‍ വരെ യാത്രചെയ്യാം. സാധാരണ നിരക്ക് മാത്രം നല്‍കിയാല്‍ മതി. അധിക നിരക്ക് ഈടാക്കില്ല. ഒഴിവില്ലെങ്കില്‍ അധിക നിരക്ക് നല്‍കേണ്ടി വരും. നിലവില്‍ ബോര്‍ഡിങ് പോയിന്റ് മാറ്റിയ യാത്രക്കാരന് ആ കോച്ചില്‍ കയറാനാകില്ല. ടിക്കറ്റില്ലാ യാത്രക്കാരായി പരിഗണിച്ച് ഫൈന്‍ ഈടാക്കും.
റിസര്‍വ് ചെയ്ത സ്‌റ്റേഷനില്‍നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്‌റ്റേഷനില്‍നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിങ് മാറ്റം എന്നുപറയുന്നത്. വണ്ടി പോകുന്ന ഏത് സ്‌റ്റേഷനില്‍നിന്നും ബോര്‍ഡിങ് പോയിന്റ് മാറ്റാം. ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം.
https://www.facebook.com/Malayalivartha
























