Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്മ്യൂണിസ്റ്റുകാരോട് കളിക്കരുതേ... രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കാന്‍ സാധ്യത കുറവ്; രാഹുല്‍ ഗാന്ധി ഇടതു മുന്നണിയ്‌ക്കെതിരെ മത്സരിച്ചാല്‍ പിന്നീടുള്ള സഖ്യങ്ങള്‍ വെള്ളത്തില്‍; പിണറായി വിജയന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചു

25 MARCH 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ രാഷ്ട്രീയ കേരളത്തെ മാറ്റി മറിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതിതന്നെ മാറ്റിമറിക്കുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. അവസാന തീരുമാനത്തില്‍ എത്തിയിട്ടില്ലെങ്കില്‍പോലും രാഹുല്‍ ഗാന്ധി വരുന്നു എന്ന അറിയിപ്പ് സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.

അതിനിടെ രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ വരവ് കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തി ചിന്തിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പ്രതികരണമാണ് രാഹുലിനെ പിന്നോട്ട് വലിയ്ക്കുന്നത്. രാഹുല്‍ ഗാന്ധി ആര്‍ക്കെതിരേയാണ് മത്സരിക്കുന്നതെന്നാണ് പിണറായി ചോദിച്ചത്. അത് രാഹുലിന് കുറിക്ക് കൊള്ളുക തന്നെ ചെയ്തു. കാരണം ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ സിപിഎം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ദേശീയ രാഷ്ട്രീയസത്തയ്ക്ക ചേര്‍ന്നതല്ല കോണ്‍ഗ്രസ് നീക്കമെന്നും അവര്‍ സ്വയം ആലോചിക്കട്ടെയെന്നും പിണറായി പറഞ്ഞു.

അമേഠി അടക്കം രണ്ട് സീറ്റുകള്‍ നേരത്തെ തന്നെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനായി മാറ്റി വെച്ചിട്ടുണ്ട്. അത് അവരുടെ മഹത്വം. രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ പ്രധാന ശക്തി ഇടതുപക്ഷമാണ്. കേരളത്തില്‍ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല, ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സത്തയ്ക്ക് ചേര്‍ന്നതാണോയെന്ന് കോണ്‍ഗ്രസ് സ്വയം ആലോചിക്കണമെന്ന് പിണറായി പറഞ്ഞു

തെരഞ്ഞടുപ്പ് പോരാട്ടം അതിന്റെ വഴിക്ക് നടക്കും. രാഹുല്‍ഗാന്ധി ഇവിടെ വന്നത് കൊണ്ട് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്. ഇവിടെ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്. ബിജെപിയെ അല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുന്നതിന് ഇടയാക്കുകയെന്നും പിണറായി പറഞ്ഞു.

രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് തെരഞ്ഞടുപ്പില്‍ ആര് ജയിക്കുമെന്ന് മത്സരിച്ചിട്ടില്ലെ പറയാന്‍ പറ്റു. തെരഞ്ഞടുപ്പ് രംഗം തെരഞ്ഞടുപ്പ് രംഗമാണല്ലോ. ഇത് കേരളമാണ്. നല്ല രീതിയില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് എല്ലാംപിണറായി പറഞ്ഞു.

അതേസമയം കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളികളായതു കൊണ്ടാണ് നേര്‍ക്ക് നേര്‍ മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കേണ്ടതാണ്. ആ നിലയില്‍ കോണ്‍ഗ്രസിന് ഭരണത്തിലേറാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ കൂടിയേ കഴിയൂ.മാത്രമല്ല കരുത്തനായ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മനംമാറ്റം മറ്റ് നേതാക്കളും പിന്തുടര്‍ന്നാല്‍ രാഹുലിന്റെ കാര്യം ഓകെയാകും. പിണറായിയുടെ ഈ അഭിപ്രായം സീതാറാം യെച്ചൂരി കോണ്‍ഗ്രസ് ഹൈക്കാന്‍ഡിനെ അറിയിച്ചുവെന്നാണ് പറയുന്നത്. ഇതോടെയാണ് രാഹുലിന്റെ വരവ് മങ്ങുന്നതെന്നും പറയുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വരവ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിയിലൂടെ ഉണ്ടാകുന്ന വലിയ തരംഗത്തെ അതിജീവിക്കുവാന്‍ കഴിയുമോ എന്നതാണ് മറ്റുപാര്‍ട്ടികളെ അലട്ടുന്ന പ്രശ്‌നം.

രാഹുല്‍ ഗാന്ധി എത്തുന്നത് പരാജയഭീതിയില്‍നിന്നുണ്ടായ തീരുമാനമാണെന്നാണ് കോടിയേരി പറയുന്നത്. യു പിയില്‍ തോല്‍വി സമ്മതിച്ചാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നത്. ഇത്രയും ദിവസം ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത് കോടിയേരി അഭിപ്രായപ്പെട്ടു.

ഈ തീരുമാനം ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. എ ഗ്രൂപ്പിനു വേണ്ടി ഉമ്മന്‍ചാണ്ടി മണ്ഡലം ഉറപ്പിക്കുകയും ടി സിദ്ദിഖ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസംതൃപ്തിയുള്ള ഐ ഗ്രൂപ്പുകാര്‍ ഇതിനെതിരെ നിലപാടെടുത്തു. ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്ന് സിദ്ധിഖിനെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ കെ സി വേണുഗോപാല്‍ ഇടപെടുകയായിരുന്നു. വേണുഗോപാലാണ് ഈ തീരുമാനത്തില്‍ സമ്മര്‍ദ്ദശക്തിയായത്. ഇതോടെ കോണ്‍ഗ്രസിലെ സംഘര്‍ഷം മൂര്‍ച്ചിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തിന് വയനാട്ടില്‍ നല്ല നിലയില്‍ കേന്ദ്രീകരിക്കാന്‍ കഴിയും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പിണറായിയുടെ മറുപടിയില്‍ രാഹുല്‍ തരംഗത്തെക്കുറിച്ചുള്ള ഭീതി ഒളിച്ചിരിക്കുന്നെന്നാണ് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends