Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍... ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ തുഷാറിനെ പൂട്ടാന്‍ സര്‍ക്കാരിന് അവസരം; തുഷാറിനെതിരേ പ്രോസിക്യൂഷന്‍ അനുമതി ഉടന്‍ തീരുമാനിക്കണമെന്ന് ഹൈക്കോടതി

25 MARCH 2019 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്ന് ഏതാണ്ട് തീരുമാനമായിരിക്കുകയാണ്. തൃശൂരില്‍ മത്സരിക്കാനായി തുഷാര്‍ വെള്ളാപ്പള്ളി ചില ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് തുഷാര്‍ മത്സരിക്കാന്‍ തയ്യാറായത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. അതിനിടെ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ തുഷാറിനെ വയനാട് മത്സരിപ്പിക്കാനും നീക്കമുണ്ട്.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറെ അടുപ്പമുള്ള സിപിഎമ്മിന് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് ഒട്ടും യോജിപ്പില്ല. ഇക്കാര്യം വെള്ളാപ്പള്ളിയെ അറിയിച്ചതുമാണ്. എന്നാല്‍ അച്ഛന്റെ താക്കീത് പോലും മറികടന്ന് തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുകയാണ്. ഈഴവ വോട്ട് ബാങ്ക് പ്രതീക്ഷിച്ച സിപിഎം തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കാലുമാറുമെന്ന് ആശങ്കയുണ്ട്. ഇപ്പോള്‍ വലിയൊരു വടിയാണ് സിപിഎമ്മിന് കിട്ടിയിരിക്കുന്നത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വിജിലന്‍സ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനു ഹൈക്കോടതി വിമര്‍ശനം നേരിട്ടിരിക്കുകയാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അടിയന്തരമായി അറിയിക്കണമെന്നു ജസ്റ്റിസ് പി. ഉബൈദ് നിര്‍ദേശിച്ചു. കേസ് അടുത്ത മാസം ആദ്യം പരിണഗിക്കും.പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ രണ്ടാം പ്രതി ദേവസ്വം മുന്‍ മാനേജിങ് കമ്മിറ്റിയംഗം എന്‍. രാജു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെഇടപെടല്‍. തുഷാര്‍ വെള്ളപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരിക്കെ, രണ്ടു ജീവനക്കാരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണു കേസ്.

ഗുരുവായൂര്‍ ദേവസ്വത്തില്‍ അസി. ലൈന്‍മാന്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഭരണസമിതിയംഗം എന്‍. രാജുവിനെ ചട്ടവും നിയമവും ലംഘിച്ച് യോഗ്യതയില്ലാതിരുന്നിട്ടും ഫോര്‍മാന്‍ ഗ്രേഡ് വണ്‍ എന്ന ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചതിനും കെ. രഞ്ജിത്ത് എന്നയാളെ സിസ്റ്റം അനലിസ്റ്റ് എന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളത്തില്‍ നിയമിച്ചതിനുമെതിരേ കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്.

ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി. ചന്ദ്രമോഹന്‍ അടക്കം പ്രതികളാണ്. അഞ്ചാം പ്രതിയാണു തുഷാര്‍. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണു നിയമനമെന്നും അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുര്‍ന്നാണു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്.

പുതിയ നിയമം അനുസരിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരുന്നവരെ പൊതുസേവകരായി കണക്കാക്കും. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നു വിജിലന്‍സ് ബോധിപ്പിച്ചു.

അതിനിടെ ചൊവ്വാഴ്ച തൃശൂരില്‍ ബി.ഡി.ജെ.എസ് കൗണ്‍സില്‍ ചേരുന്നുണ്ട്. അതില്‍ ഇക്കാര്യവും തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകുന്നു. ഈ കൗണ്‍സിലിന് ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. തൃശൂര്‍ ഉള്‍പ്പടെ അഞ്ച് സീറ്റിലാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക.

തൃശൂരില്‍ തുഷാര്‍ സ്ഥാനാര്‍ഥിയാകും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ ഉറപ്പുകളാണ് തുഷാറിന് കൊടുത്തത് എന്ന കാര്യം വ്യക്തമായിട്ടില്ല. അതിനിടെ ഈ കേസ് വെള്ളാപ്പള്ളിമാരെ ഞെട്ടിച്ചിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends