Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ മാത്രമുള്ള വീടുകളുടെ കിടപ്പു മുറിയില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി കഞ്ചാവ് സൂക്ഷിക്കും... ചുറ്റിനും കടിച്ചു കീറാന്‍ ഒരുങ്ങി നായ്ക്കളുടെ കൂട്ടം; എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുന്ന ഗുണ്ടകള്‍.. ഏതു വലിയ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ 10 അംഗ അഭിഭാഷക സംഘം;പോലീസിനെപോലും ഞെട്ടിച്ച് ലഹരിയുടെ രാജാവായി വിലസിയ ശിങ്കരാജിന്റെ സുരക്ഷാ സംവിധാനങ്ങള്‍

25 MARCH 2019 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നാല്‍പ്പത് വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാള്‍ ആദ്യമായാണ് കേരള പോലീസിന്റെ പിടിയിലാകുന്നത്. കമ്ബത്തു നിന്നു കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണ് ശിങ്കരാജ്. ഇയാളുടെ നേതൃത്വത്തില്‍ ഉത്തമപുരത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍ക്കുന്നത്. ജില്ലയിലെ അടുത്ത അനുയായിക്ക് കഞ്ചാവ് നല്‍കാന്‍ ശിങ്ക രാജ് നേരിട്ട് എത്തുമെന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

തുടര്‍ന്ന് ഡിെവെ.എസ്പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച്‌ വരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി നഗരത്തില്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തിയ പ്രതിയെ പോലീസ് കീഴടക്കുകയായിരുന്നു. മലയാളികളാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മലയാളികള്‍ക്ക് കഞ്ചാവ് കൊടുത്ത് മടുത്തു എന്നാണ് ഒരു അനുയായിയോട് പറഞ്ഞത്. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച്‌ ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള മാഫിയ സംഘത്തെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ശിങ്കരാജിനെ പിടികൂടിയതോടെ കേരളത്തിലെ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യാനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. കമ്ബം ഉത്തമപുരം ശിങ്കരാജിനെ (പാണ്ഡ്യന്‍ 63) യാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ കോട്ടയത്തു രഹസ്യ ഇടപാടിനെത്തിയപ്പോഴാണു പിടിയിലായത്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ്. മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിന്റെ അകമ്ബടിയിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളുടെ കിടപ്പു മുറിയില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി അതിലാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്. ഈ മുറികളില്‍ ഭീമാകാരന്മാരായ വന്‍ നായ്ക്കളുടെ കാവലിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. സുരക്ഷയ്ക്കായി പത്തോളം നായ്ക്കളുമണ്ട്. പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ 7 വരെയുള്ള സമയത്താണു പ്രധാന കച്ചവടം. 5 മുതല്‍ 10 ലക്ഷം രൂപയുടെ വരെ കഞ്ചാവാണ് ഈ സമയത്തു വില്‍ക്കുന്നത്.

ഏതു വലിയ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ 10 അംഗ അഭിഭാഷക സംഘം, എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുന്ന ഗുണ്ടകള്‍, കടിച്ചു കീറാന്‍ ഒരുങ്ങി നായ്ക്കളുടെ കൂട്ടം. ഉത്തമപുരം കോളനിയില്‍ രാജാവായി വിലസിയ ശിങ്കരാജിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസിനെപ്പോലും ഞെട്ടിച്ചു. ശിങ്കരാജാണു ദക്ഷിണേന്ത്യയില്‍ കഞ്ചാവെത്തിക്കുന്നതില്‍ പ്രമുഖനെന്നു കണ്ടെത്തിയതു മുതല്‍ ഇയാളുടെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോലീസിനെ ആക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ ഇതുവരെ ഒരു കേസ് മാത്രമാണു കേരളത്തിലുണ്ടായിരുന്നത്. ഈ സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള വന്‍ നിര തന്നെ ഉള്‍പ്പെട്ടിട്ടുണ്ട്. നേരിട്ട് ഇടപാടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്ത ശിങ്കരാജ് സ്ത്രീകളെ ഇടനിലക്കാരായി നിര്‍ത്തിയാണ് വില്‍പന. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണു പ്രധാന ഇടപാടുകാര്‍. എല്ലാ ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ശിങ്കരാജിനെത്തേടി കമ്ബത്തെത്തിയിരുന്നു. ഗുണ്ടകളുടെ കാവലിലാണ് ഓരോ ഇടപാടുകളും. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍നിന്നു ബെംഗളുരുവില്‍ എത്തിക്കുന്ന കഞ്ചാവ് പിന്നീട് പാസഞ്ചര്‍ ട്രെയിനുകളിലും ചരക്കു വാഹനങ്ങളിലും കയറ്റിയാണു കമ്ബത്തെത്തിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends