പൂര്‍ത്തിയാക്കാനാവാതെ പോയ ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ച് മലയാളികളുടെ അയൽവീട്ടിലെ പയ്യൻ ഇന്നേക്ക് വിട പറഞ്ഞിട്ട് മൂന്ന് വർഷം

മലയാളികളുടെ അയൽ വീട്ടിലെ പയ്യനെന്നറിയപ്പെടുന്ന നടൻ ജിഷ്ണു രാഘവൻ നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം . അർബുദത്തെ തുടർന്ന് 2016 മാര്‍ച്ച് 25 ന് ആണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്.
ജിഷ്ണുവിന്റെ അച്ഛനും സംവിധായകനുമായ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന സിനിമയിലൂടെയാണ് തന്റെ അഞ്ചാമത്തെ വയസിൽ ജിഷ്ണു സിനിമയിലെത്തുന്നത്. തുടർന്ന് നമ്മൾ എന്ന ക്യാംപസ് ചലച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ തിരിച്ചെത്തുകയായിരുന്നു . തുടർന്ന് ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി.
കൂടാതെ, നമ്മളിലെ ശിവനായും ചൂണ്ടയിലെ ദേവനായും വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്ടിലെ അജിയായും ചക്കരമുത്തിലെ ജീവനായും ഉസ്താദ് ഹോട്ടലിലെ മെഹറൂഫായും ഓര്‍ഡിനറി യിലെ ജോസ് മാഷായും ഒക്കെ നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചാണ് ജിഷ്ണു കടന്നു പോയത്.
ഇതിനുപുറമെ, അർബുദബാധിതനായി ജീവിതം ഏറ്റവും കഠിനമായി കടന്നു പോകുമ്പോഴും ജീവിതത്തെ നോക്കി പുഞ്ചിരിക്കാനാണ് ജിഷ്ണു ഇഷ്ടപ്പെട്ടിരുന്നത് .കൂടാതെ , ആ കാലങ്ങളില്‍ തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഭാവനകളും അറിവുകളും എല്ലാം നുറുങ്ങുകളായി ജിഷ്ണു ഫേസ്ബുക്കില്‍ എഴുതി കൊണ്ടിരുന്നു. ആ വരികളിലെല്ലാം വല്ലാത്തൊരു ഊര്‍ജവും ആവേശവുമായിരുന്നു ഉണ്ടായിരുന്നത്. പൂര്‍ത്തിയാക്കാനാവാതെ പോയ ഒരുപാട് സ്വപ്നങ്ങളോടെയാണ് ജിഷ്ണു നമ്മേ വിട്ടകന്നത്.
https://www.facebook.com/Malayalivartha
























