Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട്ടില്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമേല്‍ സമ്മര്‍ദമേറുന്നു... വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും, ഇന്നു ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വയനാട് സജീവ ചര്‍ച്ചയാകും

25 MARCH 2019 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ട് വയനാട്ടില്‍ മല്‍സരിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചു. ഇന്നു ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലും വയനാട് സജീവ ചര്‍ച്ചയാകും.


വയനാട്ടില്‍ സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമേല്‍ സമ്മര്‍ദമേറുകയാണ്. കേരളത്തിനുവേണ്ടി മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തി. രാഹുലിന്റെ സ്ഥാനാര്‍തിത്വം കേരളത്തിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരാന്‍ സഹായിക്കുമെന്ന് നേതാക്കള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടായി. അമേഠിയിലും വയനാട്ടിലും രാഹുല്‍ ജയിച്ചാല്‍ അമേഠി രാജിവച്ച് അവിടെ പ്രിയങ്കയെ മല്‍സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതേസമയം ഇടതു മുന്നണിയെ കൂടുതല്‍ അകറ്റാനെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഉപകരിക്കൂ എന്ന് മറ്റു ചില നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചു. എന്നാല്‍ ദേശീയ തലത്തില്‍ ഇടതിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് മറുവാദം. രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനിയെ ബിജെപി വയനാട്ടില്‍ ഇറക്കുമെന്ന സൂചനയുമുണ്ട്. അത് ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ ഇടമുണ്ടാക്കിക്കൊടുക്കുമെമെന്ന് രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് പേടിച്ചോടിയതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്ന വാദം വെറും നാടകമാണെന്നും സ്മൃതി പറഞ്ഞു.

'അമേഠിയില്‍ നിന്ന് രാഹുലിനെ ഓടിച്ചതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് രാഹുല്‍ ജനവിധി തേടണമെന്ന് ആവശ്യമുയര്‍ന്നു എന്ന് പറയുന്നതൊക്കെ നാടകമാണ്. ജനങ്ങള്‍ രാഹുലിനെ പിന്തള്ളിക്കഴിഞ്ഞു.'' സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

തൊട്ടുപിന്നാലെ സ്മൃതിക്ക് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല രംഗത്തെത്തി. ചാന്ദനി ചൗക്കിലും അമേഠിയിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്മൃതി ഇറാനി രാജ്യസഭാ എംപിയാണ് എന്നത് മറക്കരുതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

2014ല്‍ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. അമേഠിയില്‍ വീണ്ടും ഇരുവരും നേര്‍ക്ക്‌നേര്‍ പോരാട്ടത്തിനൊരുങ്ങുന്നതിനിടെയാണ് രാഹുലിനെ ദക്ഷിണേന്ത്യയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends