Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്കം മുറുക്കി എന്‍.എസ്.എസ്... യു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരില്ലെന്ന് നിലപാടെടുത്ത എന്‍.എസ്.എസ് യൂണിയന്‍ പിരിച്ചുവിട്ട് പ്രതികാരം വീട്ടി

25 MARCH 2019 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുക തന്നെ ചെയ്യും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഭക്തര്‍ക്കൊപ്പമുള്ള നിലപാടെടുത്തത്. അതില്‍ നിന്നും അല്‍പം പോലും എന്‍എസ്എസ് മാറിയില്ല. തെരഞ്ഞെടുപ്പിലും ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ ശക്തമായ നിലപാടിലേക്ക് പോകുകയാണ് എന്‍എസ്എസ്. അതിനുള്ള നിര്‍ദേശം എല്ലാ കരയോഗങ്ങള്‍ക്കും നല്‍കിയതാണ്. ബിജെപിയ്ക്കും ബിജെപി ശക്തിയില്ലാത്തിടത്ത് കോണ്‍ഗ്രസിനം വോട്ട് ചെയ്യാനാണ് എന്‍എസ്എസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം തന്നെ യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. തനിക്കെതിരെ എന്‍.എസ്.എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് പ്രതികാര നടപടിയാണെന്ന് പിരിച്ചുവിടപ്പെട്ട കമ്മിറ്റിയുടെ പ്രസിഡന്റ് ടി.കെ. പ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാവേലിക്കര യൂണിയന്‍ ഓഫിസില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയിരുന്നു. അദ്ദേഹത്തെ സ്വീകരിച്ചത് നേതൃത്വത്തിന്റെ എതിര്‍പ്പിന് കാരണമായി. ഇതാണ് താന്‍ ഉള്‍പ്പെടുന്ന മാവേലിക്കര എന്‍.എസ്.എസ് യൂനിയന്‍ കമ്മിറ്റിയിലെ 14 അംഗങ്ങളെയും രാജിവെപ്പിച്ച് സ്ഥാനഭ്രഷ്ടരാക്കാന്‍ കാരണമായത്. കരയോഗ അംഗങ്ങളെ ഇടതുപക്ഷത്തിനെതിരായി അണിനിരത്തി വോട്ട് ഉറപ്പാക്കണമെന്നുള്ള നിര്‍ദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ മുമ്പേ അറിയിച്ചിരുന്നു.

എല്ലാ കരയോഗം പ്രവര്‍ത്തകരുടെയും വീടുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായി ഇറങ്ങി പ്രവര്‍ത്തിക്കണമെന്നുള്ള നിര്‍ദേശവും നിരാകരിച്ചിരുന്നു. മതേതരത്വ സ്വഭാവം ഉള്‍ക്കൊള്ളുന്നതായിരിക്കണം എന്‍.എസ്.എസ് നയമെന്നും ഇതര ജാതിമത വിഭാഗങ്ങള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും എന്‍.എസ്.എസില്‍ അംഗങ്ങള്‍ ആകാമെന്നും അവര്‍ നായര്‍ സമുദായ അംഗങ്ങള്‍ ആകണമെന്ന് മാത്രമേ നിബന്ധനയുള്ളൂവെന്നും സമുദായാചാര്യന്‍ പറഞ്ഞിട്ടുള്ളതായും ഓര്‍മപ്പെടുത്തി.

ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കുകയെന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കപ്പെടുന്നതിന് മറ്റൊരു കാരണമായി. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 35 വര്‍ഷമായി എന്‍.എസ്.എസ് പ്രതിനിധിസഭ അംഗം, 30 വര്‍ഷമായി യൂനിയന്‍ കമ്മിറ്റി അംഗം, 14 വര്‍ഷമായി എന്‍.എസ്.എസ് യൂനിയന്‍ വൈസ് പ്രസിഡന്റ്, ഒന്നേകാല്‍ വര്‍ഷമായി മാവേലിക്കര താലൂക്ക് യൂനിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അഭിഭാഷകനായ ടി.കെ. പ്രസാദ് ആണ് ഇങ്ങനെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സുകുമാരന്‍ നായരെ എതിര്‍ക്കുന്നവര്‍ക്ക് എന്തിന് വോട്ട് നല്‍കണമെന്ന വികാരവും ഉയര്‍ന്നു വരുന്നുണ്ട്. കുളങ്ങരയില്‍ എസ്എന്‍ഡിപി ആസ്ഥാനത്തു പോയ ഇന്നസെന്റ് വെള്ളാപ്പള്ളി നടേശനെ കണ്ട ശേഷം സുകുമാരന്‍ നായരെ കാണില്ലെന്ന് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതോടെ ചാലക്കുടി മണ്ഡലത്തിലുള്ള എല്ലാ നായര്‍വോട്ടുകളും ഇന്നസെന്റിന് എതിരാക്കാനാണ് എന്‍എസ്എസ് നീക്കം നടന്നത്.

സുകുമാരന്‍ നായരെ അപമാനിച്ച ഇന്നസെന്റിന് വോട്ട് ചെയ്യരുതെന്നാണ് എന്‍എസ്എസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. സുകുമാരന്‍ നായരെ അപമാനിച്ചവര്‍ക്ക് ചാലക്കുടിയില്‍ വോട്ടില്ല, പെരുന്നയില്‍ ചെന്നാല്‍ പടിയടച്ച് പിണ്ഡം വയ്ക്കുമെന്നതിനാല്‍ അല്ലേ പോവാത്തതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഏതായാലുംഎന്‍എസ്എസ് യൂണിയന്‍ പിരിച്ചു വിട്ടതോടെ മറ്റൊരു വിവാദത്തിനുകൂടി തുടക്കമാകുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends