Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തങ്ങളുടെ മുഖം രക്ഷിക്കാനും തല ഉരുളാതിരിക്കാനും രാഹുല്‍ഗാന്ധിയെ വെട്ടിലാക്കി ഗ്രൂപ്പ് നേതാക്കള്‍; രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുകയും അതിനെപിന്തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകള്‍ നടത്തി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിയതിലുമാണ് പ്രധാനമായും പ്രതിഷേധം

25 MARCH 2019 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളുടെ മുഖം രക്ഷിക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ബലിയാടാക്കിയെന്ന് പാര്‍ട്ടിയില്‍ പ്രതിഷേധം. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമെന്ന തരത്തില്‍ കഴിഞ്ഞദിവസം ഉയര്‍ന്ന വാര്‍ത്ത നല്‍കിയ ആവേശം ഇപ്പോള്‍ ആശങ്കയ്ക്ക് വഴിമാറിയിരിക്കുകയാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്രമല്ല, വലിയ ആവേശത്തോടെ കാണുന്ന നേതാക്കള്‍ തന്നെയാണ് ഗ്രൂപ്പ് നേതാക്കളുടെ തന്ത്രത്തില്‍ പ്രതിഷേധവും പ്രകടിപ്പിക്കുന്നത്.

സംസ്ഥാനത്തെ നേതാക്കളുടെ നിലപാട് രാഹൂല്‍ഗാന്ധിയെ വെട്ടിലാക്കിയെന്ന വികാരമാണ് ദേശീയനേതാക്കള്‍ പ്രകടിപ്പിക്കുന്നത്. സംസ്ഥാന നേതാക്കളെ വിളിച്ച് ഇക്കാര്യത്തിലുള്ള പ്രതിഷേധം അവര്‍ അറിയിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് ഇന്നലെ പതിനൊന്ന് മണിക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം പോലും ഉപേക്ഷിച്ചത്. അപക്വമായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്തത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന വികാരമാണ് ദേശീയ നേതാക്കള്‍ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനത്തെ ചില നേതാക്കള്‍ക്കുമുള്ളത്.

രാഹൂല്‍ ഗാന്ധിയോട് വയനാട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. അതുംകടന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുകയും അതിനെപിന്തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകള്‍ നടത്തി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിയതിലുമാണ് പ്രധാനമായും പ്രതിഷേധം. ഇത് ദേശീയതലത്തില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേല്‍പ്പിച്ചുവെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. ബി.ജെ.പിക്കും മോഡിക്കുമെതിരെ വിവിധ സഖ്യങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരുന്നെങ്കിലും അവരൊക്കെ ആത്യന്തികമായി ഒരു നേതാവിനെയാണ് പരിഗണിച്ചിരുന്നത്. അത് രാഹുല്‍ഗാന്ധിയായിരുന്നു. എന്തിനേറെ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുകഷികള്‍ പോലും രാഹുലിന്റെ നേതൃത്വം അംഗീകരിച്ചിരുന്നതാണ്. അവിടെ നിന്നാണ് ബി.ജെ.പിയോട് ഭയന്ന് ഒളിച്ചോടുന്ന നേതാവ് എന്ന പ്രതിച്ഛായയിലേക്ക് രാഹുലിനെ എത്തിച്ചതെന്നും ഇവര്‍ പറയുന്നു.
അമേഠിയില്‍ സ്മൃതി ഇറാനിയെ നേരിടുന്നതില്‍ ഭയന്നാണ് രാഹുല്‍ വയനാട് വരുന്നതെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണം. അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിക്ക് ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലെ ഒരു സീറ്റ് വിജയിക്കാന്‍ കഴിയില്ലെന്ന പ്രചരണം വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റിന് വേണ്ടിയാണ് രാഹുല്‍ ഇവിടെ മത്സരിക്കണമെന്ന് പറയുന്നതിലും അര്‍ത്ഥമില്ല. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് നല്ല സ്വാധീനം പറയാന്‍ കഴിയുന്നത് കര്‍ണ്ണാടക മാത്രമാണ്. മറ്റൊരിടത്തും അവര്‍ നിര്‍ണ്ണായകശക്തിയില്ല, പ്രത്യേകിച്ച് കേരളത്തില്‍ ബി.ജെ.പി വെറും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന പാര്‍ട്ടി മാത്രമാണ്. എന്നിട്ടും അവര്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത സംസ്ഥാനത്ത് വന്ന് മത്സരിക്കുന്നത് ബി.ജെ.പിയില്‍ നിന്നുളള ഒളിച്ചോട്ടമെന്ന ആരോപനത്തിന് കരുത്ത് പകരുകയും ചെയ്യും. ഇത് വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ചരമം കുറിയ്ക്കും.

മാത്രമല്ല, തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ട മറ്റ് മതേതരകക്ഷികളില്‍ ഇത് ആശങ്കയുമുണ്ടാക്കും. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമായിരുന്നെങ്കില്‍ ഒന്നുകില്‍ കര്‍ണ്ണാടകയോ അല്ലെങ്കില്‍ കേരളമാണെങ്കില്‍ കുറഞ്ഞപക്ഷം തിരുവനന്തപൂരം സീറ്റോ ആയിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. വയനാട് മണ്ഡലം എന്നത് ലീഗിന്റെ സ്വാധീനം കൊണ്ട് യു.ഡി.എഫിന് സുരക്ഷിതമാണ്. അത്തരമൊരു മണ്ഡലത്തില്‍ മത്സരിച്ചുജയിക്കുന്നതുകൊണ്ട് രാഹുലിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ലെന്ന് മാത്രമല്ല, ദോഷമായിരിക്കും ഉണ്ടാകുന്നത്. ചുരുക്കത്തില്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും മോഡിക്കും ബി.ജെ.പിക്കുമെതിരെ പടപൊരുതി നേടിക്കൊണ്ടുവന്ന എല്ലാ പ്രതിച്ഛായയും ഗ്രൂപ്പ് താല്‍പര്യം മാത്രം ലക്ഷ്യം വച്ചുള്ള കേരളത്തിലെ നേതാക്കളുടെ സ്വാര്‍ത്ഥത തകര്‍ത്തുകളഞ്ഞുവെന്ന വികാരമാണ് ഉയരുന്നത്.

അതേസമയം രാഹുല്‍ഗാന്ധി വയനാട് വന്ന് മത്സരിച്ചാല്‍ അതിന്റെ ഗുണം കേരളത്തിലാകെ ഉണ്ടാകുമെന്നതില്‍ തര്‍ക്കവുമില്ല. കേരളത്തില്‍ ഒരുപക്ഷേ ഇന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സീറ്റ് ലഭിച്ചേക്കും. അതിലൂടെ സംസ്ഥാന നേതാക്കള്‍ക്ക് തങ്ങളുടെ മുഖം രക്ഷിക്കാനും കഴിയും. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന് ശേഷവും തുടരുന്ന ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ വല്ലാത്ത പ്രതിസന്ധിയാണുണ്ടാക്കിയരിിക്കുന്നത്. പ്രത്യേകിച്ച് വയനാട് സീറ്റ് സംബന്ധിച്ചുള്ള തര്‍ക്കം. ഈ തര്‍ക്കത്തില്‍ നിന്നും രക്ഷനേടാന്‍ സംസ്ഥാനനേതാക്കള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് രാഹുല്‍ഗാന്ധിയെ വയനാട്ട് മത്സരിപ്പിക്കുകയെന്നത്. അതാണ് കഴിഞ്ഞ രണ്ടുദിവസമായി തന്ത്രപൂര്‍വ്വം അവര്‍ നടപ്പാക്കുന്നതും.
ഇനി ഒരുപക്ഷേ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തയാറായില്ലെങ്കില്‍ അത് സംസ്ഥാനത്ത് യു.ഡി.എഫിന് വലിയ തിരിച്ചടിക്ക് വഴിവയ്ക്കാനും സാദ്ധ്യതയുണ്ട്. മാത്രമല്ല, രാഹുല്‍ മത്സരിക്കുകയും അമേഠിയും വയനാടും വിജയിക്കുകയും ചെയ്യുകയും ചെയ്താലും കോണ്‍ഗ്രസിന് തലവേദന ഒഴിയില്ല. അങ്ങനെ വന്നാല്‍ രാഹുല്‍ വയനാട് സീറ്റ് തന്നെയായിരിക്കും ഉപേക്ഷിക്കുക. അത് കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയുണ്ടാക്കും. 1982ല്‍ ഇതേപോലെ നേമം സീറ്റ് കെ. കരുണാകരന്‍ ഉപേക്ഷിച്ചതിന്റെ ദോഷം ഇതുവരെ കോണ്‍ഗ്രസിന് മാറിയിട്ടില്ല. 1982് ശേഷം 2001ല്‍ സാമുദായിക പിന്തുണയോടെ ശക്തന് മാത്രമാണ് രണ്ടുതവണ പിന്നീട് നേമത്ത് നിന്ന് വിജയിക്കാനായത്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന അവിടെ ഇന്ന് കോണ്‍ഗ്രസിന് സംഘനാസംവിധാനം പോലമുില്ല. കഴില്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയത്. വയനാട് സീറ്റ് രാഹുല്‍ ജയിച്ചശേഷം ഉപേക്ഷിച്ചാല്‍ കേരളമൊട്ടാകെ അതേ സ്ഥിതിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends