ഉച്ചഭക്ഷണത്തിനിടെ ഉണ്ടായ വാക്ക് തർക്കം കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്... കൈയിൽ കിട്ടിയ വിറക് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പുറം ലോകം അറിയാതിരിക്കാൻ മൃതദേഹം കുഴിച്ച് മൂടി... പാലക്കാട് ആദിവാസി സ്ത്രീയെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ യുവാവ് പിടിയില്‍

ആദിവാസി സ്ത്രീയായ കവിതയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി തുടര്‍ന്ന് കുപിതനായ മണികണ്ഠന്‍ വിറക് ഉപയോഗിച്ച് കവിതയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുഴിച്ച് മൂടി.
മുതലമട ചെമ്മണാമ്ബതി സ്വദേശിനിയാണ് കൊല്ലപ്പെട്ട കവിത. പിടിയിലായ മണികണ്ഠനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയാണ് പോലീസിന്റെ പിടിയിലായത്. മുതലമട ചുള്ളിയാര്‍മേട് സ്വദേശി മണികണ്ഠന്‍ ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നിനാണ് സംഭവം നടന്നത്. മുതലമട ചുള്ളിയാര്‍മേട് സ്വദേശി മണികണ്ഠന്‍ ആണ് അറസ്റ്റിലായത്. ഇരുവരും തോട്ടം തൊഴിലാളികളാണ്.
https://www.facebook.com/Malayalivartha
























