ആൻസി അക്രമിയുടെ വെടിയേറ്റ് പിടഞ്ഞ് ജീവൻ നഷ്ടപെടുന്ന ഹൃദയഭേദകമായ കാഴ്ച കണ്മുന്നിൽനിന്ന് മായാതെ ഭർത്താവ് അബ്ദുൽ നാസർ; ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയുമായി ഒരു നാട് മുഴുവൻ...

ന്യൂസിലാന്‍ഡ് ക്രെസ്റ്റ് ചര്‍ച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയുടെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ചു. നെടുമ്ബാശ്ശേരിയിലെത്തിച്ച മൃതദേഹം രാവിലെ ഏഴ് മണിയോടെ ഭര്‍തൃവീട്ടിലും തുടര്‍ന്ന് അന്‍സിയുടെ വീട്ടിലും എത്തിച്ചു. രാവിലെ ഒന്‍പത് മണിമുതല്‍ പത്ത് വരെ കൊടുങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റി സെന്‍ററില്‍ പൊതുദര്‍ശനത്തിനു വെച്ചു.
ബന്ധുക്കളും നാട്ടുകാരുമുള്‍പ്പടെ നിരവധി പേരാണ് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് പതിനൊന്നോടെ ചേരമാന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
ഒരു വര്‍ഷം മുമ്ബാണ് നാസറും അന്‍സിയും ന്യൂസിലന്‍ഡിലേക്ക് പോയത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചര്‍ച്ചിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഭീകരാക്രമണ സമയത്ത് പള്ളിയില്‍ അന്‍സി ഉണ്ടായിരുന്നതായും കാലിന് പരിക്കേറ്റ അന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നത്. പിന്നീട് മരണം സ്ഥിരീകരിച്ച് അറിയിക്കുകയായിരുന്നു.
നിസാര പരുക്കുകളോടെ നാസര്‍ രക്ഷപെട്ടു. ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha




















