എന്‍.എസ്.എസ് പണി തുടങ്ങി ; ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയന്‍ എന്‍.എസ്.എസ് നേതൃത്വം പിരിച്ചുവിട്ടു

ഇടതിനെ തൊട്ടാല്‍ പണി കിട്ടും. ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയന്‍ എന്‍.എസ്.എസ് നേതൃത്വം പിരിച്ചുവിട്ടു. മാവേലിക്ക ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിനാണ് എന്‍.എസ്.എസ് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടത്. താലൂക്ക് യൂണിയന്‍ ഓഫീസില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയത് വിവാദമായതോടെ പ്രസിഡന്റ് ഒഴികെയുള്ള താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാവേലിക്കര താലൂക്ക് യൂണിയന്‍ എന്‍.എസ്.എസ് നേതൃത്വം പിരിച്ചുവിട്ടത്. അഞ്ച് അംഗ അഡ്‌ഹോക്ക് കമ്മിറ്റി നിയോഗിക്കുകയും ചെയ്തു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സ്വീകരിച്ച നയത്തിന് വിരുദ്ധമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയതോടെയാണ് നേതൃത്വം ഇടപെട്ട് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത്. മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം അംഗങ്ങളുടെ വീടുകളില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശം യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചിലയിടത്ത് ബിജെപിക്കും മറ്റിടങ്ങളില്‍ യുഡിഎഫിനും അനുകൂലമായി നിലപാട് എടുക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യം മാവേലിക്കര യൂണിയന്‍ നിരാകരിക്കുകയും വിയോജനകുറിപ്പ് ഇറക്കുകയും ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ടി.കെ. പ്രസാദ് മറ്റ് നാല് അംഗങ്ങളുമാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കരയോഗം അംഗങ്ങളെ ഇടതുപക്ഷത്തിനെതിരെ അണിനിരത്തി യുഡിഎഫിന്റെയും ബിജെപിയുടെയും വിജയം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് താലൂക്ക് യൂണിയന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവേലിക്കര യൂണിയനെതിരെ എന്‍.എസ്.എസ് നേതൃത്വം നടപടിയെടുത്തത്.
https://www.facebook.com/Malayalivartha
























