Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം; എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല; വി.ടി ബല്‍റാമിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍

25 MARCH 2019 06:52 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനവുമായി രംഗത്ത് വന്ന വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍ രംഗത്ത്. മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം. എനിക്കതിൽ സന്തോഷമേ ഉള്ളു. എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല. ചീഞ്ഞാൽ ഒന്നിനും കൊള്ളാതെ അസഹ്യമാകുന്നത് മനുഷ്യന്റെ ഉള്ളിലുള്ളതാണ്. അതാകാതിരുന്നാൽ മതി എന്റെ യുവ സുഹൃത്തുകൂടിയായ യുവകോമള എം.എൽ.എ.എന്ന് ജലീൽ പരിഹാസമാണ് ഫേസ്ബുക്കിൽ കുറിച്ചു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

സയ്യിദ് ശഹീദ് ടിപ്പു സുൽത്താൻ, ഔറാംഗസേബ്, ഈദി അമീൻ, സദ്ദാം ഹുസൈൻ, മുഹമ്മദ് ഗദ്ദാഫി, വാരിയം കുന്നത് കുഞ്ഞഹമ്മദാജി, ആലി മുസ്ല്യാർ തുടങ്ങി നിരവധി ആളുകളെ കുറിച്ച് സാമ്രാജ്യത്വ ചരിത്രകാരൻമാരും വലതുപക്ഷ പിന്തിരിപ്പൻമാരും മെനഞ്ഞെടുത്ത് പ്രചരിപ്പിച്ച കള്ളക്കഥകൾക്ക് കയ്യും കണക്കുമുണ്ടോ? സമാനമായ രീതിയിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചും ഭരണാധികാരികളെ കുറിച്ചും മുതലാളിത്ത ഏജന്റുമാരും മാർക്സിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളും നിറം പിടിപ്പിച്ച നുണകൾ പ്രചരിപ്പിച്ചത്. രണ്ടിന്റെയും ലക്ഷ്യം മനുഷ്യരോട് സംവദിക്കുന്ന രണ്ടു പ്രത്യയശാസ്ത്രങ്ങളെ ജനഹൃദയങ്ങളിൽ അങ്ങേയറ്റം വികൃതമാക്കി പ്രതിഷ്ഠിക്കലായിരുന്നു. ഇതു മനസ്സിലാക്കാൻ അന്ധമായ ഇസ്ലാം വിരോധവും കടുത്ത കമ്മ്യൂണിസ്റ്റ് ശത്രുതയും പേറുന്നവർക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. മനുഷ്യ നന്മക്കായി പ്രവർത്തിക്കുന്ന വിശ്വാസങ്ങളും ദർശനങ്ങളും ഉന്മൂലനം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ മാനവികതയുടെ ബദ്ധവൈരികളല്ലാതെ മറ്റാരാണ് ?

ഇസ്ലാമിനെ സ്നേഹിച്ച മഹാത്മജിയും കമ്മ്യൂണിസത്തെ കാമിച്ച ജവഹർലാലും ബഹുസ്വരതയുടെ വിളനിലത്തിൽ നിന്നുള്ളവരായിരുന്നു. മൗലാനാ അബുൽകലാം ആസാദും എ.കെ. ഗോപാലനും നമ്മുടെ കൺവെട്ടത്ത് കൂടെ നടന്നുപോയ മഹത്തുക്കളാണ്. ഒരാൾ അടിയുറച്ച മുസ്ലിം. രണ്ടാമത്തെയാൾ തികഞ്ഞ കമ്മ്യൂണിസ്റ്റ്. സാമുവൽ ഹണ്ടിംഗ്ടൺ മാർ എഴുതി വെച്ച നുണ പുസ്തങ്ങളിൽ നിന്നല്ല നാം മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റ്കാരെയും പഠിക്കേണ്ടത്. നമുക്ക് ചുറ്റും ജീവിക്കുന്ന പച്ച മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നാണ്.
പകയും വിരോധവും ജനങ്ങൾക്കിടയിൽ ഉണ്ടാക്കാനല്ല സൗഹൃദവും സ്നേഹവും ആളുകളുടെ മനസ്സിൽ സൃഷ്ടിക്കാനാണ് അറിവും കഴിവും ഉപയോഗപ്പെടുത്തേണ്ടത്. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ വിദ്വേഷം ജനിപ്പിക്കാനാണ് സംഘികൾ ശ്രമിക്കുന്നതെങ്കിൽ മുസ്ലിങ്ങളെയും കമ്യൂണിസ്റ്റ്കാരെയും രണ്ടു ധ്രുവങ്ങളിൽ നിർത്താനാണ് ഖദറിട്ട ചില അകം കറുത്തവർ ശ്രമിക്കുന്നത്. അതിൽ വീഴാതെ നോക്കണം വൈവിധ്യങ്ങളെ നെഞ്ചോട് ചേർത്ത് വെക്കണമെന്ന് ആഗ്രഹിക്കുന്നവർ. മഹാനായ എ.കെ.ജിയെ ബാലപീഢനം നടത്തിയവൻ എന്നാക്ഷേപിച്ചവർക്ക് എന്നെ അഴുകിയ ചാണകമായി കാണാം. എനിക്കതിൽ സന്തോഷമേ ഉള്ളു. എത്ര അഴുകിയാലും ചാണകം വളമല്ലാതാകുന്നില്ല. ചീഞ്ഞാൽ ഒന്നിനും കൊള്ളാതെ അസഹ്യമാകുന്നത് മനുഷ്യന്റെ ഉള്ളിലുള്ളതാണ്. അതാകാതിരുന്നാൽ മതി എന്റെ യുവ സുഹൃത്തുകൂടിയായ യുവകോമള എം.എൽ.എ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (11 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (26 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends