Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്‌ലക്‌സുകളും ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

26 MARCH 2019 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത ഫ്‌ലക്‌സുകളും ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പ്രചാരണത്തിന് പരിസ്ഥിതിസൗഹാര്‍ദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന മാര്‍ച്ച് 11ലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം.

നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നതടക്കം മുന്‍ ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ച പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അത് തിരികെനല്‍കണമെന്നാണ് കോടതി നിര്‍ദേശം. അവരില്‍നിന്ന് ഫീസും പിഴയും ഈടാക്കണം. ഇത് നല്‍കാത്തപക്ഷം റിക്കവറി നടപടി സ്വീകരിക്കണം. നിയമവിരുദ്ധമായി തുടരുന്ന പ്രചാരണ വസ്തുക്കളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. ഉത്തരവാദികള്‍ക്ക് ബോര്‍ഡ് തിരികെ നല്‍കിയശേഷം നല്‍കുന്ന പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം.

നിരോധനം ഉറപ്പാക്കാന്‍ മുന്‍ ഉത്തരവ് പ്രകാരം നിയമിച്ച നോഡല്‍ ഓഫിസര്‍മാരായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ ജോയന്റ് ഡയറക്ടര്‍ എന്നിവര്‍ എന്തുകൊണ്ടാണ് ഇതുവരെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും വാട്ട്‌സ്ആപ്പ് നമ്പറും പ്രസിദ്ധീകരിക്കാതിരുന്നതെന്നും കോടതി ആരാഞ്ഞു. ഇക്കാര്യം അടുത്തതവണ വാദം കേള്‍ക്കുമ്പോള്‍ വിശദീകരിക്കാനും നിര്‍ദേശിച്ചു. നിരോധന ഉത്തരവിനുശേഷം ഫ്‌ലക്‌സുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് കേസിലെ അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു.

വിധിയുടെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, പി.വി.സി പോലുള്ള വസ്തുക്കള്‍കൊണ്ട് പ്രചാരണം നടത്തരുതെന്ന് ഉത്തരവിറക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മലിനീകരണം നടത്തുന്നവര്‍തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുള്ള പ്രത്യേക ഉത്തരവും ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. കേസ് വീണ്ടും ഏപ്രില്‍ 11ന് പരിഗണിക്കാനായി മാറ്റി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends