Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുപ്രചാരണങ്ങള്‍ പൊളിഞ്ഞു... ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചത് അര്‍ബുദ ചികിത്സാ രംഗത്ത് അദ്ഭുതങ്ങള്‍ക്കു സാധ്യതയുള്ള പുതിയ മരുന്ന്; കേരളത്തിലെ ക്യാന്‍സര്‍ മരുന്ന് പരീക്ഷണം വിജയിച്ചാല്‍ കാത്തിരിക്കുന്നത് വലിയ നേട്ടം

26 MARCH 2019 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ വികസിപ്പിച്ച ക്യാന്‍സറിനെതിരായ അത്ഭുത മരുന്ന് ഇപ്പോള്‍ ലോകത്ത് തന്നെ ചര്‍ച്ചയാകുകയാണ്. ഞരമ്പില്‍ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികള്‍ ഉള്‍പ്പെടെ മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചു. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്കു കൈമാറി. വിജയകരമായാല്‍ 3 വര്‍ഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. അതേസമയം ഈ മരുന്നിനെതിരെ കുപ്രചാരണങ്ങള്‍ തെറ്റെന്ന് തെളിവ് സഹിതം പുറത്തു വരികയും ചെയ്തു.

സാധാരണയായി കാണപ്പെടുന്ന ഒരു സസ്യത്തില്‍ നിന്നു വേര്‍തിരിച്ച ഏക തന്മാത്രാ പദാര്‍ഥവും രക്തത്തിലെ ആല്‍ബുമിന്‍ എന്ന പ്രോട്ടീനും ചേര്‍ത്താണു ശ്രീചിത്രയിലെ ഗവേഷകര്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള മരുന്നു സൃഷ്ടിച്ചത്. ഇതു ലോകത്തു തന്നെ ആദ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ ചില സസ്യങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തില്‍ ലയിക്കാത്തതിനാല്‍ കുത്തിവയ്പിലൂടെ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടാനാവില്ല.

ശ്രീചിത്രയിലെ ഗവേഷകര്‍ സസ്യപദാര്‍ഥത്തിലെ പ്രോട്ടീനും ആല്‍ബുമിനുമായി സംയോജിപ്പിക്കുകയാണു ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളില്‍ കൂടി കുത്തിവയ്ക്കാം. എസ്‌സിടിഎസി 2010 എന്നാണു മരുന്നിനു പേരു നല്‍കിയിരിക്കുന്നത്. സസ്യമേതെന്ന് ഈ ഘട്ടത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ മൃഗങ്ങളിലുള്‍പ്പെടെ പരീക്ഷണങ്ങളിലൂടെ മാത്രമേ ഏതൊക്കെ തരം അര്‍ബുദങ്ങള്‍ക്കു മരുന്നു ഫലപ്രദമാകുമെന്നു കണ്ടെത്താനാകൂ. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ ഉള്‍പ്പെടെ അംഗീകാരം ലഭിക്കൂ.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായി ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണു മരുന്ന് വികസിപ്പിച്ചത്. ഡോ. രഞ്ജിത് പി.നായര്‍, ഡോ. മോഹനന്‍, ഡോ. ആര്യ അനില്‍, ഡോ. മെജോ സി.കോര, ഡോ. ഹരികൃഷ്ണന്‍ തുടങ്ങിയവരാണു ഗവേഷക സംഘത്തിലുണ്ടായിരുന്നത്. 2010 ല്‍ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ശ്രീചിത്രയിലെ ഗവേഷകരും മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലും ചേര്‍ന്നു കണ്ടുപിടിത്തത്തിനു പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

മരുന്ന് വികസിപ്പിച്ചതിന്റെ പ്രധാന ഘട്ടങ്ങള്‍ ഇവയായിരുന്നു

അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഏകകോശ തന്മാത്രാ പദാര്‍ഥം സസ്യത്തില്‍ നിന്നു വേര്‍തിരിച്ചെടുത്തു.

രക്തത്തില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ ആയ ആല്‍ബുമിന്‍ ശുദ്ധീകരിച്ചെടുത്തു.

ആല്‍ബുമിനും സസ്യപദാര്‍ഥത്തിന്റെ പ്രോട്ടീനും സംയോജിപ്പിക്കുന്നു. ഇതിന് എസ്‌സിടിഎസി 2010 എന്ന പേരു നല്‍കി.

എസ്‌സിടിഎസി 2010 വീണ്ടും ശുദ്ധീകരിച്ചു പൗഡര്‍ രൂപത്തില്‍ സൂക്ഷിക്കുന്നു. ഇതു ജലത്തില്‍ ലയിപ്പിച്ച ശേഷം കുത്തിവയ്ക്കാം.

എന്തായാലും ഈ വാര്‍ത്ത വളരെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. കാരണം കേരളത്തിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. മാത്രമല്ല ക്യാന്‍സര്‍ ഒരുകുടുംബത്തിന്റെ നട്ടെല്ലാണ് തകര്‍ക്കുന്നത്. അതിനാലാണ് ഈ മരുന്നിനെ വലിയ ആശ്വാസത്തോടെ കാണുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends