Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓച്ചിറ സംഭവം ഒത്തുതീര്‍പ്പിന് ശ്രമം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയത് പോക്‌സോ നിയമപ്രകാരം കുറ്റമായിട്ടും കുറ്റക്യത്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ യുവാവിന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നതായി സൂചന; പോലീസ് ഉരുണ്ട് കളിക്കുന്നു

26 MARCH 2019 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓച്ചിറയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാന്‍ സ്വദേശിയായ നാടോടി പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയത് പോക്‌സോ നിയമപ്രകാരം കുറ്റമാണ് കുറ്റക്യത്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ യുവാവിന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടിക്ക് വയസ് തെളിക്കുന്ന രേഖകള്‍ ഒന്നും തന്നെ ഇല്ല അക്കാരണത്താല്‍ തന്നെ അതിലൂടെ പഴുതുകള്‍ അടച്ച് കേസ് ഒതുക്കിതീര്‍ത്ത് യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.

നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. അതിനിടെ നാട്ടിലേക്ക് ഇവര്‍ വിളച്ച ഫോണ്‍കോളുകള്‍ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

നിരന്തരം യാത്രചെയ്യുകയായിരുന്നതിനാല്‍ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എണ്‍പതിനായിരം രൂപ മുഹമ്മദ് റോഷന്റെ കയ്യില്‍ രൂപയുണ്ടായിരുന്നു. രണ്ടു പേരും ഫോണ്‍ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് ഫോണ്‍ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത

സിപിഎം മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ കൂടിയാണ് റോഷന്‍. നാടോടി സംഘത്തില്‍ പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. വലിയ രാഷ്ട്രീയ വിവാദമായി പോലും വളര്‍ന്ന കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയെന്നതും അന്വേഷണ സംഘത്തിന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു. കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം ഉണ്ടായിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.

കഴിഞ്ഞ ഒരുമാസമായി ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനില്‍ നിന്നുള്ള കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി, തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends