Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട്, വടകര സസ്‌പെന്‍സ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വരുന്നു; വടകരയും വയനാടും അനക്കമില്ല; കര്‍ണാടകയിലെ 18 മണ്ഡലങ്ങളിലെയും മധ്യപ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെയും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

26 MARCH 2019 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വരുന്നു. വടകരയും വയനാടും അനക്കമില്ല. പട്ടികയില്‍ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കര്‍ണാടകയിലെ 18 മണ്ഡലങ്ങളിലെയും മധ്യപ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെയും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. മുതിര്‍ന്ന് നേതാക്കളെല്ലാമായിട്ടും വയനാടും വടകരയിലും എന്ത് സംഭവിക്കുന്നു. വടകരയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കെ.മുരളീധരന്‍ ലോക്‌സഭയിലെത്തും. രാഹുലിന്റ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മുല്ലപ്പള്ളി പ്രതികരിച്ചില്ല. 

രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഒളിച്ചോടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അവിടെ മത്സരിക്കുകയും ചെയ്യും. വലിയ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് പോകുകയും ചെയ്യും. ലാവ് ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായി മോദിയുമായി സന്ധി ചെയ്യുന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയിലാണ് സി പി എം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് വാര്‍ത്ത വന്നപ്പോള്‍ തന്നെ അമേഠിയില്‍ നിന്ന് ഒളിച്ചോടുന്നു എന്നാണ് കോടിയേരി പറഞ്ഞത്. സംഘപരിവാര്‍ മനസ്സുള്ളവര്‍ക്കേ അങ്ങനെ പറയാനാകൂ. കേരളം കണ്ട ഏറ്റവും ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ മൂന്നാംദിവസവും അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് എഐസിസി വ്യക്തമാക്കി. അതേസമയം വയനാട് സീറ്റില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിയാലോചനകള്‍ നടത്തി. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലെ മറ്റൊരുസീറ്റില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്.

രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിനെത്തിയ രാഹുല്‍ ഗാന്ധിയോട് വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചോദിച്ചെങ്കിലും ഉത്തരം പുഞ്ചിരിയിലൊതുക്കി. രണ്ടു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തകസമിതിയില്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായിരുന്നു മുഖ്യ ചര്‍ച്ച . മിനിമം വരുമാനം പദ്ധതി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലും മററു ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തറപ്പിച്ചു പറഞ്ഞു. ഇതിനിടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് രാഹുല്‍ മുതിര്‍ന്ന നേതാക്കളുമായി ചില അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പിന്നീട് വ്യക്തമാക്കി.

കേരളം, കര്‍ണാടക ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ രാഹുല്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ആവര്‍ത്തിച്ചു. കര്‍ണാടകയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ടെങ്കില്‍ പ്രഖ്യാപിച്ച ഏതെങ്കിലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ സന്നദ്ധമാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends