Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തകര്‍ന്ന റോഡുകള്‍, പത്തുവര്‍ഷമായി പൊതുഗതാഗത സംവിധാനമില്ല; ബി.ജെ.പി സൗരാഷ്ട്ര ചാടി കടക്കുമോ?

26 MARCH 2019 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി.ജെ.പി സൗരാഷ്ട്ര ചാടി കടക്കുമോ എന്നുള്ളതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. ഗുജറാത്തിന്റെ അധികാരകേന്ദ്രങ്ങള്‍ രാഷ്ട്രീയമായി അഹമ്മദാബാദും സാമ്പത്തികമായി സൂറത്തും സാംസ്‌കാരികമായി വഡോദരയുമാണെങ്കിലും ഹൃദയം സൗരാഷ്ട്രയാണ്. ഈ ഹൃദയഭൂമിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടില്ല. തകര്‍ന്ന റോഡുകള്‍. പത്തുവര്‍ഷമായി പൊതുഗതാഗതസംവിധാനമില്ല.

25 രൂപ മുടക്കിയാണ് ഗ്രാമീണര്‍ ചക്കഡ എന്ന ബൈക്ക്‌റിക്ഷകളില്‍ മൗവയിലെത്തുന്നത്. കൃഷിയിടങ്ങള്‍ നിലനിര്‍ത്താനുള്ള വലിയ സമരങ്ങളിലാണ് ഇവര്‍. കോടഡയിലെ കൃഷിഭൂമികളില്‍നിന്ന് ചുണ്ണാമ്പുകല്ല് ഖനനം തുടങ്ങിയിരിക്കുകയാണ് സിമന്റ് കമ്പനികള്‍. മൂന്നുവര്‍ഷംമുമ്പ് പൊതുതെളിവെടുപ്പ് നടത്തിയപ്പോള്‍ 100 ശതമാനം ആളുകളും ഖനനത്തെ എതിര്‍ത്തു. എന്നിട്ടും അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം ആറുവട്ടം കര്‍ഷകര്‍ ഖനനം തടഞ്ഞു. ലാത്തിച്ചാര്‍ജും മര്‍ദനവുമുണ്ടായി. നൂറുകണക്കിന് കര്‍ഷകരാണ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോലീസിന്റെ പേരില്‍ കേസെടുക്കേണ്ടിവന്നു. സമരം തുടരുകയാണ്. നഗരങ്ങളിലൊഴികെ സൗരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ ബി.ജെ.പി.ക്ക് തിരിച്ചടി കിട്ടാനിടയുണ്ട്. വേറിട്ടുകിടക്കുന്ന കച്ച് ഉള്‍പ്പെടെ സൗരാഷ്ട്രയിലെ എട്ട് ലോക്‌സഭാമണ്ഡലങ്ങളും 2014ലെ തിരഞ്ഞെടുപ്പില്‍ മോദിതരംഗത്തില്‍ ബി.ജെ.പി. തൂത്തുവാരിയെങ്കിലും 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 നിയമസഭാമണ്ഡലങ്ങള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 23 എണ്ണമാണ് ബി.ജെ.പി.ക്ക് ഇവിടെ ലഭിച്ചത്.

കോണ്‍ഗ്രസിന് നിയമസഭാതിരഞ്ഞെടുപ്പിന്റെ കണക്കനുസരിച്ചും നാലിടത്ത് മേല്‍ക്കൈ ഉണ്ട്. വരള്‍ച്ചമൂലമുള്ള വിളനഷ്ടം കാരണം 2018 സെപ്റ്റംബര്‍ മുതല്‍ 2019 ജനുവരി 25 വരെയുള്ള കാലയളവില്‍ 23 കര്‍ഷകര്‍ ആത്മഹത്യചെയ്തു. റാബി വിളകള്‍ക്കുള്ള നര്‍മദാജലം ഇത്തവണ 30 ശതമാനം കുറച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നഗരങ്ങളിലെ കുടിവെള്ളം മുട്ടാതിരിക്കാനുള്ള കരുതലിലാണ് സര്‍ക്കാരെന്നത് പരസ്യമായ രഹസ്യം. പട്ടണങ്ങള്‍ ബി.ജെ.പി.യുടെ വോട്ടുകോട്ടകളുമാണ്. കോണ്‍ഗ്രസിനൊപ്പംനിന്ന ഒ.ബി.സി.ക്കാരായ കോലിസമുദായം ഇക്കുറി തങ്ങള്‍ക്കൊപ്പമാകുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. നാലിടങ്ങളില്‍ ഇവര്‍ നിര്‍ണായകമാണ്. സൗരാഷ്ട്രയിലാകെ പ്രബലമായ മറ്റൊരു വിഭാഗം പട്ടേലുമാരാണ്. നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.വിരുദ്ധ തരംഗമുയര്‍ത്തിയ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുമോയെന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുകളിലാണ് ബി.ജെ.പി.യുടെ കണ്ണ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends