ഓപ്പറേഷന്‍ ഉഡാന്‍ ദൃശ്യങ്ങള്‍ പുറത്ത്; തിരുവനന്തപുരത്തെ സുരക്ഷാ മേഖലയില്‍ അജ്ഞാത ഡ്രോണ്‍ പറന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പൊലീസിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങി

ഡ്രോണിനെ കണ്ടുപിടിക്കാന്‍ പൊലീസിന്റെ ഓപ്പറേഷന്‍ ഉഡാന്‍ ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരത്തെ സുരക്ഷാ മേഖലയില്‍ അജ്ഞാത ഡ്രോണ്‍ പറന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പൊലീസിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ സുരക്ഷാ മേഖലയിലൂടെ ഡ്രോണ്‍ പറക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഉപയോഗിച്ചത് കളിപ്പാട്ടം പോലത്തെ ഡ്രോണാവാമെന്നും ആശങ്കവേണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. റയില്‍വെ സര്‍വെ നടത്തിയ ഏജന്‍സിയാവാം പറത്തിയതെന്ന് പ്രാഥമിക നിഗമനം.
പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി പതിനൊന്നേ കാലിന് ഡ്രോണ്‍ പറക്കുന്ന ദൃശ്യങ്ങളാണ്. ഇതിന് പതിനഞ്ച് മിനിറ് മുന്‍പ് പൊലീസ് ആസ്ഥാനത്തിന് മുകളിലും അജ്ഞാത !ഡ്രോണ്‍ പറന്നയാതി സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി കോവളം, വിമാനത്താവളം ഉള്‍പ്പെട്ട ശംഖുമുഖം, ഐഎസ്ആര്‍ഒ കേന്ദ്രം ഉള്‍പ്പെട്ട തുമ്പ എന്നിവിടങ്ങളിലും ഡ്രോണ്‍ പറന്നതായി പ്രചാരണമുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഗൗരവമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ ഉഡാന്‍ എന്ന പേരില്‍ വ്യോമസേനയുടെയും ഐ.എസ്. ആര്‍.ഒയുടെയും സാഹായത്തോടെ അന്വേഷണം നടത്താന്‍ പ്രത്യേകസംഘം രൂപീകരിച്ചത്.
ദൃശ്യങ്ങള്‍ സാങ്കേതിക വിദഗ്ധരെ കാണിച്ചതോടെ ഭാരം കുറഞ്ഞ കളിപ്പാട്ടം മാതൃകയിലുള്ള ഡ്രോണാണെന്ന പ്രാഥമിക നിഗമനമാണ് ലഭിച്ചത്. തീരദേശ റയില്‍വെ സര്‍വേക്കെത്തിയ ഏജന്‍സി ഈ ദിവസങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരാണോ സുരക്ഷാമേഖലയിലും പറത്തിയതെന്ന് സ്ഥിരീകരിക്കാനായി കോവളം സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫ്‌ളാറ്റിന്റെ പരസ്യചിത്രീകരണത്തിനുള്ള ഏജന്‍സിയുമടക്കം നാല് സംഘങ്ങളും നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha
























