ബില്ലില്‍ കൃത്രിമംകാട്ടി സ്വകാര്യ ആശുപത്രി മുന്‍ ജീവനക്കാരന്‍ 10 ലക്ഷം തട്ടിച്ചു; അറസ്റ്റില്‍

പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കവേ ബില്ലില്‍ കൃത്രിമം കാണിച്ചും സഹപ്രവര്‍ത്തകരെ കബളിപ്പിച്ചും പത്തു ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് അഴിയൂര്‍ കാരപ്പറമ്പ് ചള്ളവീട്ടില്‍ സനീഷിനെ (36) ആണ് ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബില്ലിങ് വിഭാഗം മേധാവിയായിട്ടായിരുന്നു സനീഷ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അധികം താമസിയാതെ ആശുപത്രി മാനേജ് മെന്റിന്റെ വിശ്വസ്തനായി മാറി. രോഗികള്‍ അടയ്ക്കുന്ന ബില്ലുകളില്‍ കൃത്രിമം കാട്ടി പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
തട്ടിപ്പ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നത് കൂടുതല്‍ പണം തട്ടിയെടുക്കുന്നതിന് പ്രചോദനമായി. ഓഡിറ്റര്‍മാരുടെ വിശദ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വിദേശത്ത് ജോലി ശരിയായി എന്നു വിശ്വസിപ്പിച്ച് ഇയാള്‍ ഇതിനകം സ്ഥാപനത്തില്‍നിന്നും രാജിവെച്ചുപോയിരുന്നു. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതറിഞ്ഞ ആശുപത്രി മാനേജ്‌മെന്റ് പുതുക്കാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സനീഷിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ഫയല്‍ പരിശോധിച്ച ചാലക്കുടി ഡിവൈ.എസ്. പി. പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
പാലക്കാട് കണ്ണനൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലിനോക്കുമ്പോള്‍ അവിടെനിന്നാണ് ഇയാളെ അന്വേഷണസംഘം വലയിലാക്കിയത്. പ്രത്യേകാന്വേഷണസംഘത്തില്‍ പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ സി.ജെ. മാര്‍ട്ടിന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്‍, എ.എസ്.ഐ. ജോഫി ജോസ്, ക്രൈം സ് ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, എ.യു. റെജി എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























