Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അനുമതിയില്‍ ചോദ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വന്നതോടെ വെട്ടിലായി വീണ്ടും സര്‍ക്കാര്‍, മൊറട്ടോറിയം നടക്കില്ലെന്നായപ്പോള്‍ കര്‍ഷകരും തിരിഞ്ഞു ചിന്തിക്കുന്നു

27 MARCH 2019 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കാര്‍ഷികകടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി തട്ടിപ്പാണെന്ന് മനസിലായതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ ഇടത് സര്‍ക്കാരിന് എതിരായി. കാര്‍ഷിക കടാശ്വാസം ത്രിശങ്കുവിലായതിന്റെ മനപ്രയാസത്തിലാണ് സര്‍ക്കാര്‍.

കര്‍ഷക സ്‌നേഹത്തിന്റെ പുണ്യാളന്‍മാര്‍ എന്ന് ഭാവിക്കുന്ന ഇടതു സര്‍ക്കാര്‍ മൊറട്ടോറിയത്തിന്റെ പേരില്‍ കര്‍ഷകരെ വഞ്ചിച്ചതായി പരാതി . മൊറട്ടോറിയത്തിന്റെ അപേക്ഷയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പറഞ്ഞ് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തിരികെ കൊടുത്തതോടെയാണ് സര്‍ക്കാരിന്റെ കള്ളകളി പൊളിഞ്ഞത്.

മോറട്ടോറിയവുമായി ബന്ധപ്പെട്ട് 2018 ഒക്‌ടോബറില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാനായില്ലെന്ന വാര്‍ത്ത തെറ്റിധാരണാജനകമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2018 ഒക്‌ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്‌ടോബര്‍ 11 വരെ നിലവിലുള്ളതാണെങ്കില്‍ എന്തിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് മന്ത്രിസഭാ യോഗം വിളിച്ചു കൂട്ടി മൊറട്ടോറിയം പ്രഖ്യാപിച്ചത് എന്തിനു വേണ്ടിയെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചില്ല. സത്യവിരുദ്ധമായ വാര്‍ത്ത മൂലം കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന സ്ഥിരം പല്ലവിയാണ് ചീഫ് സെക്രട്ടറി ആവര്‍ത്തിച്ചത്.
ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാനത്തെ കര്‍ഷകര്‍ എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാവിധ വായ്പകളിലുമുള്ള ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം അനുവദിച്ച ഉത്തരവാണ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന് ചീഫ്‌സെക്രട്ടറി പറയുന്നു.

മോറട്ടോറിയം സംബന്ധിച്ച് ഒരു വെള്ള പേപ്പറിലാണ് ടീക്കാറാം മീണക്ക് അപേക്ഷ നല്‍കിയത്. അതാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത. വെള്ളപേപ്പറിലെ അപേക്ഷ പോരെന്നാണ് ടീക്കാറാം മീണ പറഞ്ഞത് . പുതിയ അപേക്ഷ സമര്‍പ്പിച്ചാല്‍ തന്നെ ഇലക്ഷന്‍ കഴിയണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

അതേസമയം കമ്മീഷന്റെ അനുമതിക്ക് വേണ്ടി ഫയല്‍ അയക്കാത്തതില്‍ ചീഫ് സെക്രട്ടറിക്കെതിരെ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനു ശേഷമാണ് ഫയല്‍ കമ്മീഷന് അയച്ചത്. മൊറട്ടോറിയം നീട്ടി ഉത്തരവ് ഇറക്കാന്‍ കമ്മീഷനോട് ആവശ്യപ്പെടണമെന്ന് റവന്യു മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. അതിലുള്ള വിരോധം കൊണ്ടാകാം മൊറട്ടോറിയം ഇല്ലാതാക്കിയത്.

കര്‍ഷകരുടെ വോട്ടാണ് എക്കാലവും ഇടതുപക്ഷത്തെ വിജയിപ്പിച്ചിട്ടുള്ളത്. എന്നാല്‍ വോട്ടിട്ട് ജയിപ്പിക്കുന്നവര്‍ക്ക് നേരേ മുഖം തിരിക്കുന്ന നിലപാടാണ് ഇടതുപക്ഷം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഇടതില്‍ നിന്നു ഇല്ലാതാകുന്ന വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നാണ് കണ്ടറിയേണ്ടത്.

യഥാര്‍ത്ഥത്തില്‍ കൃഷിമന്ത്രിയാണ് കേസിലെ പ്രതി. മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷനേതാക്കളുടെ ആവശ്യത്തില്‍ പൊടുന്നനെ പ്രതികരിച്ചതാണ് അബദ്ധത്തിന് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends