Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗമാരക്കാരന്റെ അതിബുദ്ധി… കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് ആന്റി ക്ലൈമാക്‌സ്; പെണ്‍കുട്ടിയ്ക്ക് 18 വയസായെന്നും സമ്മതത്തോടെ പോയെന്നുമുള്ള പയ്യന്റെ വെളിപ്പെടുത്തലോടെ പോക്‌സോ മാറുന്നു; വട്ടം ചുറ്റിച്ച പയ്യന്റെ കഥ

27 MARCH 2019 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയ ആശ്വാസത്തിലാണ് കേരളം. മനസാക്ഷിയെ ഉലയ്ക്കുന്ന സംഭവത്തിനൊടുവില്‍ അമ്പരപ്പിക്കുന്ന ട്വിസ്റ്റാണ് സംഭവിച്ചത്. 13 വയസായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് ആദ്യം വാര്‍ത്ത വന്നത്. പിന്നീട് വിവിധ ചാനലുകളില്‍ 14 ഉം 15 ഉം വയസാണ് വന്നത്. എന്നാല്‍ തട്ടിക്കൊണ്ടു പോയെന്ന് പറയുന്ന പയ്യന്‍ പറയുന്നത് പെണ്‍കുട്ടിയ്ക്ക് 18 വയസായെന്ന്. വേണമെങ്കില്‍ നിങ്ങള്‍ നോക്കിക്കൊള്ളാനും പയ്യന്‍ പറഞ്ഞു. അതേസമയം താന്‍ തട്ടിക്കൊണ്ടു വന്നതല്ലെന്നും ഇഷ്ടത്തോടെ വന്നതാണെന്നും താനൊറ്റയ്‌ക്കെങ്ങനെ തട്ടിക്കൊണ്ടു വരാന്‍ കഴിയുമെന്നാണ് പയ്യന്‍ ചോദിക്കുന്നത്.

വാര്‍ത്ത വന്നതോടെ ഏറ്റവും അധികം സന്തോഷിച്ചത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയാണ്. കാരണം ബിന്ദുവിനെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. കുട്ടിയുടേയും കുടുംബത്തിന്റേയും ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതിനാലാണ് കേസ്. ജാമ്യമില്ലാത്ത പോക്‌സോ കേസില്‍ ഇലക്ഷനായതിനാല്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടായിരുന്നു. പെണ്‍കുട്ടിയ്ക്ക് 18 വയസായതിനാല്‍ ആ പൊല്ലാപ്പാണ് മാറിയത്. അതേസമയം കുട്ടിയുടെ പ്രായം സംബന്ധിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 

ഓച്ചിറയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായ സംഭവത്തില്‍ ഇരുവരേയും തേടിയുള്ള അന്വേഷണത്തില്‍ പോലീസിനെ ചുറ്റിച്ചതും പിന്നീട് പിടിയിലായതും ഫോണ്‍വിളിയാണ്. പത്തു ദിവസത്തിന് ശേഷം ഇരുവരെയും മഹാരാഷ്ട്രയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ ഇവര്‍ നടത്തിയ ഫോണ്‍വിളിയാണ് ?മുംബൈയിലുണ്ടെന്ന് കണ്ടെത്താന്‍ കാരണമായത്.

രണ്ട് ദിവസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയില്‍ എത്തിയത്. ഇരുവരും ആദ്യം ബെംഗലൂരുവിലേക്കായിരുന്നു പോയത്. പ്രതി റോഷന്റെ കൂട്ടാളികളെ പിടിച്ച പോലീസ് എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇരുവരും ബാംഗ്‌ളൂരിലേക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. ബാംഗ്ലൂരില്‍ രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്കാണ് ഇരുവരും പോയത്. അവിടെ നിന്നുമാണ് മഹാരാഷ്ട്രയിലെത്തുന്നത്. 

ഫോണ്‍ ഒഴിവാക്കിയതാണ് ഇവരെ കണ്ടെത്താന്‍ പോലീസ് ഏറെ ബുദ്ധിമുട്ടിയത്. അപ്പപ്പോള്‍ സഞ്ചരിച്ചിരുന്ന വാഹനഹങ്ങളിലെ െ്രെഡവര്‍മാരുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇവര്‍ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതും. ബൈക്കു വിറ്റുകിട്ടിയ 80000 രൂപയുമായിട്ടാണ് ഇവര്‍ യാത്ര ചെയ്തത്. അവസാനം സഞ്ചരിച്ച ഒരു ഓട്ടോ െ്രെഡവറുടെ ഫോണ്‍വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നും കണ്ടെത്തിയത്. 

മാസം 18ന് രാത്രിയാണ് ഓച്ചിറയില്‍ നിന്ന് 13കാരിയായ നാടോടി പെണ്‍കുട്ടിയെ മുഹമ്മദ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വിറ്റിരുന്ന രാജസ്ഥാന്‍ കുടുംബത്തെ വഴിയരികിലെ ഷെഡ്ഡില്‍ അതിക്രമിച്ച് കയറി അച്ഛനമ്മമാരെ തള്ളിയിട്ട ശേഷമാണ് മുഹമ്മദ് റോഷനും സംഘവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് നാട്ടുകാര്‍ കൂട്ടത്തോടെ സ്‌റ്റേഷനിലെത്തി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് സംഭവത്തിലിടപെട്ടത്. ഒടുവില്‍ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേരളത്തിനകത്തും പുറത്തും രാജസ്ഥാനിലുമെല്ലാം പൊലീസെത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

ഒരുമാസമായി ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനില്‍ നിന്നുള്ള കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി, തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends