ഭർത്താവിന്റെ മദ്യാസക്തി കുറയ്ക്കാൻ കഷ്ടപ്പെട്ട ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്; നാട്ടുകാർ പിടികൂടാൻ മൽപ്പിടുത്തം നടത്തുന്നതിനിടെ കൈയിൽ മുറിവേറ്റതോടെ നിലത്ത് വീണ് മരിച്ചതുപോലെ ഏറെനേരം കിടന്ന ശ്രീകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് ചുമട്ടുതൊഴിലാളി: വട്ടിയൂർക്കാവിനെ ഞെട്ടിച്ച കൊലപാതകത്തിൽ ദൃക്‌സാക്ഷി മൊഴി പുറത്ത്...

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് മേലത്തുമേൽ പ്രദേശവാസികള്‍. അക്രമത്തില്‍ ഭാര്യയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു. വട്ടിയൂര്‍ക്കാവ് മേലത്തുമേല്‍ ടി.സി. 10/1308 കൃഷ്ണയില്‍ രജനി കൃഷ്ണന്‍(42) ആണ് മരിച്ചത്. മുമ്പ് പലതവണ ശ്രീകുമാര്‍ മേലത്തുമേലിലെ വീട്ടിലെത്തി ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആറു മാസങ്ങള്‍ക്ക് മുമ്ബ് മകന്‍ മിഥുലിനെ കുത്താന്‍ കത്തിയുമായി ഓടിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി വട്ടിയൂര്‍ക്കാവ് പൊലീസില്‍ ഏല്പിച്ചത്.
രജനിയുടെ മാതാപിതാക്കളെ ശ്രീകുമാര്‍ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. ഇന്നലെ ബഹളത്തിനായി ഇയാള്‍ എത്തിയപ്പോഴാണ് മകള്‍ മിഥുല വീട്ടിനുള്ളില്‍ ഒളിച്ചത്. മിഥുല്‍ കളിക്കാനായി പുറത്ത് പോയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് കുട്ടികള്‍ ആക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. പി.എസ്.സിയിലെ മുന്‍ ഉദ്യോഗസ്ഥരായിരുന്നു രജനിയുടെ മാതാപിതാക്കളായ കൃഷ്ണന്‍നായരും രമാദേവിയും.
ആക്രമണത്തിന് ശേഷം രക്തത്തില്‍ കുളിച്ച് കിടന്ന രജനിയെയും മാതാപിതാക്കളെയും നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. മദ്യത്തിനും ലഹരിക്കും അടിമയായ ശ്രീകുമാറിനെ നേര്‍വഴിക്കെത്തിക്കാന്‍ രജനി മുന്‍കൈയെടുത്ത് ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ശ്രീകുമാറിന്റെ ആക്രമണ സ്വഭാവത്തെ തുടര്‍ന്നാണ് രജനി മക്കളുമൊത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസമാക്കിയത്.
ശ്രീകുമാറിനെ പിടികൂടിയ രാജപ്പന്റെ മൊഴി ഇങ്ങനെ...
'വൈകിട്ട് ആറോടെ ജംഗ്ഷനില്‍ ഇരിക്കുവായിരുന്നു ഞാനും സുഹൃത്തുക്കളും. പെട്ടെന്ന് സമീപവാസിയായ സ്ത്രീ ഓടി വന്ന് കൃഷ്ണന്‍ നായര്‍ സാറിന്റെ വീട്ടില്‍ ബഹളം നടക്കുന്നുവെന്ന് പറഞ്ഞു. അങ്ങോട്ടേക്ക് പോകുമ്ബോള്‍ ശ്രീകുമാര്‍ കൈയില്‍ കത്തിയുമായി റോഡിലേക്ക് എടുത്ത് ചാടുകയും റോഡ് സൈഡില്‍ വച്ചിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അയാളുടെ കൈയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു.
സംശയം തോന്നിയ ഞാന്‍ അയാളെ തടഞ്ഞു. മതിലിനോട് ചേര്‍ത്ത് പിടിച്ച് നിറുത്തി. തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ശ്രീകുമാര്‍ എന്റെ നേരെ വീശി. കഷ്ടിച്ചാണ് ഞാന്‍ രക്ഷപ്പെട്ടത്. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ കൃഷ്ണയില്‍ രജനിയെയും മാതാപിതാക്കളേയും കുത്തിപ്പരിക്കേല്പിച്ചശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീകുമാറിനെ പിടികൂടിയ മേലത്തമേലെ സ്വദേശി രാജപ്പന്റെ വാക്കുകളാണിത്. ചുമട്ട് തൊഴിലാളിയും അയല്‍വാസിയുമായ രാജപ്പനാണ് അതിസാഹസികമായി പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ നാട്ടുകാരുടെ സഹായത്തോടെ കീഴ്‌പ്പെടുത്തിയത്.
https://www.facebook.com/Malayalivartha




















