മകളുടെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുത്ത വീട്ടിൽ രാവിലെ അറിയുന്നത് അവളെ കാണാനില്ലെന്ന വാർത്ത... അന്വേഷണസംഘത്തിന്റെ കണ്ണ് വെട്ടിച്ച് അവൾ മുങ്ങി നടന്നത് പതിനാറ് വർഷം; . കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ 16 വര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തിയപ്പോള്‍ അവളിപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മ; കോടതിയില്‍ ഹാജരാക്കിയപ്പോൾ സംഭവിച്ചത്...

കാമുകനോടൊപ്പമാണ് സോളി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ടത്. 18 വയസ്സായ ദിവസം തന്നെയാണ് സോളി കാമുകനായ പ്രിന്‍സിനോടൊപ്പം ഒളിച്ചോടിയത്. ഓച്ചിറയില്‍ നിന്ന് നിന്ന് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത്. ക്ലാപ്പന വടക്ക് കുടുംബത്ത്കാല വീട്ടില്‍ ബര്‍ണാഡ് ക്രൂസിന്റെ മകള്‍ സോളിയെയാണ് ഇത്രയും വര്‍ഷത്തിന് ശേഷം കണ്ടെത്തിയത്. സോളിയെ കണാതായതോടെ പിതാവ് പിതാവ് ബര്‍ണാഡ് ക്രൂസ് ഓച്ചിറ പൊലീസില്‍ പരാതി നല്‍കി. പിതാവിന്റെ മൊഴിപ്രകാരം ഓച്ചിറ പൊലീസ് 2003 ഫെബ്രുവരി 3ന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലെ ഡിസ്ട്രിക് മിസ്സിംഗ് പേഴ്‌സണ്‍ ട്രാക്കിംഗ് യൂണിറ്റിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ നാട് വിട്ടുപോയ സോളിയും പ്രിന്‍സും വിവാഹിതരാകുകയും കേരളത്തിന്റെ വടക്കന്‍ ജില്ലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പിതാവ് ബര്‍ണാഡ് ക്രൂസിന്റെ മരണത്തോടെ അവര്‍ ക്ലാപ്പന ഭാഗത്തെത്തി താമസമാക്കി.
അന്വേഷണ സംഘം സോളിയെയും ഭര്‍ത്താവിനെയും ക്ലാപ്പനയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. സോളിക്ക് 9-ാം ക്ലാസിലും 2-ാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. കോടതിയില്‍ ഹാജരാക്കിയ സോളിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുമതി നല്‍കുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ ജി. സര്‍ജു പ്രസാദിന്റെ നേതൃത്വത്തില്‍ എസ്.ഐ ഹരികുമാര്‍, എ.എസ്.ഐ ജയപ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha




















