Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വേനലില്‍ പാലക്കാട് തിളച്ച്മറിയുമ്പോള്‍ അതിനേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ് സി.പി.എമ്മിനെയും സിറ്റിംഗ് എം.പി എം.ബി രാജേഷിനെയും പ്രതിസന്ധിയിലാക്കുന്നത്

27 MARCH 2019 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വേനലില്‍ പാലക്കാട് തിളച്ച്മറിയുമ്പോള്‍ അതിനേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ് സി.പി.എമ്മിനെയും സിറ്റിംഗ് എം.പി എം.ബി രാജേഷിനെയും പ്രതിസന്ധിയിലാക്കുന്നത്. തന്നെ ചെര്‍പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവാവ് മാനഭംഗപ്പെടുത്തിയെന്നും അതില്‍ ഒരു കുഞ്ഞ് ജനിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തലും പരാതിയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറെ മുന്നില്‍ ആയിരുന്ന എം.ബി രാജേഷിന് തിരിച്ചടിയായി. ഷൊര്‍ണൂര്‍ പാര്‍ട്ടി ഓഫീസിലെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ പി.കെ ശശിയും ഇടതിന് തിരിച്ചടിയാണ്. ശശി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അത്ര സജ്ജീവമല്ല. ശശിയുടെ സാനിധ്യം രാജേഷും ഇഷ്ടപ്പെടുന്നില്ല. ശശിയൊടൊത്ത് വോട്ട് ചോദിക്കാന്‍ പോയതിന്റെ ഫോട്ടോയില്‍ നിന്ന് ശശിയെ ഒഴിവാക്കി രാജേഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. 

സി.പി.എം-സി.പി.ഐ തര്‍ക്കമാണ് ഇടതുമുന്നണിക്ക് മറ്റൊരു വലിയ തലവേദന. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും സി.പി.ഐ കേന്ദ്രങ്ങളായ അട്ടപ്പാടി, തച്ചമ്പാറ, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ ചേരിപ്പോര് രൂക്ഷമാണ്. രണ്ടാഴ്ച മുമ്പ് നടന്ന കുമരംപുത്തൂര്‍ പഞ്ചായത്ത് ഇടതുമുന്നണി കണ്‍വന്‍ഷന്‍ സി.പി.ഐ ബഹിഷ്‌കരിച്ചിരുന്നു. രണ്ടുതവണ എം.പിയായ എ.ബി രാജേഷിന് ഇത്തവണയും സീറ്റുനല്‍കി മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ ലൈംഗിക ആരോപണങ്ങളും പാര്‍ട്ടിയിലെ ഗ്രൂപ്പിസവും മുന്നണിയിലെ അനൈക്യവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വി.എസ്-പിണറായി ഗ്രൂപ്പിസത്തിന്റെ കേന്ദ്രമായിരുന്ന പാലക്കാട്ട് അത് കെട്ടടങ്ങിയതായിരുന്നു. പി.കെ. ശശിയുടെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് വിണ്ടും ഗ്രൂപ്പിസം ഉയര്‍ത്തെഴുനേറ്റത്. ജില്ലയില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവാതെ പാര്‍ട്ടി പിടിച്ചടക്കിയിരുന്ന പി.കെ ശശിയെ പുറത്താക്കിയതിന് പിന്നില്‍ സ്ഥലം എം.പിയുടെ നേതൃത്വത്തിലായിരുന്നെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. പീഡനത്തിന് ഇരയായ ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ പെണ്‍കുട്ടി ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ശശിക്കെതിരെ തെളിവുസഹിതം പരാതി നല്‍കിയെങ്കിലും ശക്തനായിരുന്ന ശശിക്കെതിരെ ആദ്യം നടപടിയുണ്ടായിരുന്നില്ല. പരാതി ലഭിച്ചിട്ടില്ലെന്ന്് വ്യക്തമാക്കിയ ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ ശശിയെ സഹായിക്കുന്ന നിലപാടാണ്്് സ്വീകരിച്ചത്. ഈസാഹചര്യത്തിലാണ് പെണ്‍കുട്ടി സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുന്നത്. പിന്നീട് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മാസങ്ങള്‍ക്കൊടുവില്‍ ശശിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. 

പെണ്‍കുട്ടിയോട് പി.കെ ശശി മോശമായ സംസാരിച്ച ഓഡിയോ പുറത്തുവന്നിരുന്നു. അതോടെയാണ് പാര്‍ട്ടിയില്‍ നിന്നും സശിയെ സസ്‌പെന്റ് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ബന്ധിതരായത്. ഇത്തരത്തിലുള്ള കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എം.പിയാണെന്നാണ് ശശിക്ക് ഒപ്പമുള്ളവരുടെ ആരോപണം. പാര്‍ട്ടിയില്‍ പിടിമുറുക്കിയ ശശി അടുത്ത തവണ ജില്ലാ സെക്രട്ടറിയാവാനുള്ള നീക്കങ്ങള്‍ നടത്തുന്നതിടെയാണ് ലൈംഗിക വിവാദത്തോടെ പ്രാഥമിക അംഗത്വം തന്നെ തെറിച്ചത്. എം.പിക്ക് പുറമെ പി. സുധാകരന്‍, മുന്‍ എ.എല്‍.എ എം. ഹംസയുള്‍പ്പെടയുള്ള പ്രധാന നേതാക്കളും ശശിക്കെതിരെ കളിച്ചെന്നാണ് ആക്ഷേപം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരെ മറികടന്നാണ് ശശി ഷൊര്‍ണൂര്‍ എം.എല്‍.എയായത്. പാര്‍ട്ടി സമ്മേളനത്തില്‍ ഇത് ചോദ്യം ചെയ്തതോടെ രണ്ടുപേരെയും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ശശി വെട്ടിനിരത്തിയിരുന്നു. സി.പി.എം ഗ്രൂപ്പിസം അതിരൂക്ഷമായ ഈ സാഹര്യത്തില്‍ എം.ബി രാജേഷ് മുന്നാമതുകൂടി മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ പി.കെ ശശി 'പണി' കൊടുക്കുമെന്നുറപ്പാണ്. 

കോണ്‍ഗ്രസിലാകട്ടെ ഷാഫി പറമ്പില്‍ മത്സരിക്കണം എന്നായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ഡി.സി.സി പ്രസിഡന്റായ വി.കെ ശ്രീകണ്ഠനെ മത്സരിപ്പിക്കണമെന്ന് പോസ്റ്ററുകള്‍ ഇറങ്ങി. അതോടെ ഷാഫിക്ക് അനുകൂലമായും പോസ്റ്റര്‍ ഇറങ്ങി. പാളയത്തില്‍ പടയെന്ന് മനസിലായപ്പോഴാണ് ശ്രീകണ്ഠന്‍ മത്സരിക്കട്ടെ, എം.എല്‍.എയായ ഷാഫിയെ മാറ്റിനിര്‍ത്താമെന്ന് തീരുമാനിച്ചത്. ഐ ഗ്രൂപ്പിന്റെ സീറ്റാണെങ്കിലും വി.കെ ശ്രീകണ്ഠന്‍ കെ.സി വേണുഗോപാലിനൊപ്പമാണ്. ബി.ജെ.പിക്ക് ചില പോക്കറ്റുകളില്‍ വോട്ടുണ്ടെങ്കിലും വിജയിച്ച് കയറാനുള്ള കരുത്തില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (4 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (4 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (4 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (5 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (5 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends