Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്ത് ദിവസത്തോളം പെൺകുട്ടിയുമായി ഒളിവ് ജീവിതം നയിച്ച റോഷൻ പനവേല്‍ ബസ് ‌സ്‌റ്റാന്റിന് സമീപം കരിമ്പിൻ ജ്യൂസ് സ്‌റ്റാളില്‍ താല്‍ക്കാലിക ജോലി നേടി; സ്ഥാപന ഉടമയുടെ ഫോണില്‍ നിന്ന് സൃഹൃത്തിനെ വിളിച്ചതോടെ റോഷൻ വീണത് അന്വേഷണ സംഘത്തിന്റെ വലയിൽ: പെൺകുട്ടിക്ക് പതിനെട്ട് വയസാണെന്ന് റോഷൻ അവകാശപെട്ടതിന് പിന്നാലെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ്

27 MARCH 2019 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓച്ചിറയിൽ നിന്ന് ബലമായി തട്ടികൊണ്ടുപോയ നാടോടി പെൺകുട്ടിക്ക് പതിനെട്ട് വയസാണെന്നു പ്രതി റോഷൻ പറഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് അവശ്യപ്പെട്ടു. ഇഷ്ടത്തിലാണെന്നും പതിനെട്ടു വയസു പൂര്‍ത്തിയായെന്നുമാണ് പെണ്‍കുട്ടിയും കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ രക്ഷിതാക്കളോട് ഓച്ചിറ പൊലീസ് ആവശ്യപ്പെട്ടത്. മാത്രമല്ല കോടതിയില്‍ ഹാജരാക്കുമ്പോഴും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരും. രേഖകള്‍ ലഭിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പ്രായം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുംബയില്‍ കണ്ടെത്തിയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയും യുവാവുമായി പൊലീസ് റോഡ് മാര്‍ഗ്ഗം ഓച്ചിറയിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെ സംഘം ഓച്ചിറയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നവി മുംബയ്ക്ക് സമീപം പനവേലില്‍ നിന്നും ഇന്നലെ രാവിലെയാണ് ഓച്ചിറയില്‍ നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് റോഷനേയും (19) കണ്ടെത്തിയത്.

പനവേലിന് സമീപം ഒരുഗ്രാമത്തില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. സ്വമേധയാ പോയതാണെന്നും ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും തനിക്ക് റോഷന് ഒപ്പം പോയാല്‍ മതിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയത്. അവിടെനിന്നും റോഷന്‍ സുഹൃത്തിനെ വിളിച്ച ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച്‌ അവ പിന്തുടര്‍ന്നാണ് പൊലീസ് പനവേലില്‍ എത്തിയത്. ഇരുവരേയും പനവേല്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്.

മാര്‍ച്ച്‌ 11 രാത്രി 10നാണ് നാലംഗംസംഘം മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിന് സഹായിച്ച ഓച്ചിറ പായിക്കുഴി മോഴൂര്‍തറയില്‍ പ്യാരി (19), പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ച പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), ചങ്ങന്‍കുളങ്ങര തണ്ടാശ്ശേരില്‍ തെക്കതില്‍ വിപിന്‍ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കഴിഞ്ഞദിവസം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുപയോഗിച്ച കാര്‍ പ്രതികള്‍ കായംകുളത്ത് ഉപേക്ഷിച്ചത് കണ്ടെത്തിയതിനെ തുര്‍ന്നാണ് പൊലീസ് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. അവര്‍ നല്‍കിയ സൂചന അനുസരിച്ച്‌ പെണ്‍കുട്ടിയും യുവാവും ബംഗളൂരുവിലേക്ക് പോയി എന്ന സംശയത്തില്‍ ഓച്ചിറ എസ്.എ ശിവകുമാറും സംഘവും അവിടെ എത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇവര്‍ രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ട് എന്ന സംശയത്തില്‍ മറ്റൊരുസംഘം അവിടെയെത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യ പ്രതിയുടെ സുഹൃത്തിന്റെ ഫോണ്‍കാളുകള്‍ പിന്തുടര്‍ന്ന് പൊലീസ് പനവേലില്‍ എത്തുകയായിരുന്നു. സ്വന്തം ഫോണ്‍ ഉപയോഗിക്കാതിരുന്ന റോഷന്‍ പനവേല്‍ ബസ് ‌സ്‌റ്റാന്റിന് സമീപം കരിമ്ബിന്‍ ജ്യൂസ് സ്‌റ്റാളില്‍ താല്‍ക്കാലിക ജോലി നേടിയിരുന്നു. ഈ സ്ഥാപന ഉടമയുടെ ഫോണില്‍ നിന്നാണ് സൃഹൃത്തിനെ വിളിച്ചത്. പെണ്‍കുട്ടിക്ക് പതിനെട്ട് വയസായെന്ന് പ്രതി മുഹമ്മദ് റോഷന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends