Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ബി.ജെ.പി നേതാവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായി ടി.ജി മോഹന്‍ദാസ് ആളൊരു രസികനാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും അദ്ദേഹം കുറിക്കുകൊള്ളുന്ന പരിഹാസം നടത്താറുണ്ട്

27 MARCH 2019 06:12 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി നേതാവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായി ടി.ജി മോഹന്‍ദാസ് ആളൊരു രസികനാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും അദ്ദേഹം കുറിക്കുകൊള്ളുന്ന പരിഹാസം നടത്താറുണ്ട്. അതൊക്കെ എതിരാളികള്‍ പോലും ആസ്വദിക്കാറുണ്ട്. എന്നാല്‍ അടുത്ത ദിവസം അദ്ദേഹം ട്വിറ്ററില്‍ കുറിച്ച കമന്റാണ് ഇപ്പോള്‍ വയറലായിരിക്കുന്നത്. വിഡല്‍ കാസ്‌ട്രോ എന്ന അക്കൗണ്ടില്‍ നിന്നാണ് ടി.ജിയുമായി സൗഹൃദസംഭാഷണം ആരംഭിച്ചത്. പ്രണയ വിവാഹമായിരുന്നോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം്. അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ? ഓര്‍മയില്ല എന്ന രസികന്‍ മറുപടിയാണ് മോഹന്‍ദാസ് നല്‍കിയത്. ഇങ്ങിനെ മറുപടി കൊടുത്താല്‍ മതിയെന്ന് ഭാര്യതന്നെ പറഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്.

ഉടനെ അതിന് മറുചോദ്യവുമായി ശരത് എന്നയാള്‍ ബിപി (ഭാര്യയെ പേടി) ഉണ്ടോ എന്ന കുസൃതി ചോദ്യം ചോദിച്ചു. ബിജെപി- ഭാര്യയെ ജന്മനാ പേടിയുള്ളവന്‍ എന്ന മറുപടിയുമായാണ് ടി.ജി അതിനെ നേരിട്ടത്. നാട്ടില്‍ പുലി വീട്ടില്‍ എലി എല്ലാ ബി.ജെ.പിക്കാരുടെയും അവസ്ഥ ഇങ്ങിനെയാണെന്ന് പ്രശാന്ത് പ്രഭു എന്നയാള്‍ പറഞ്ഞപ്പോള്‍ ജീവിതമാണ്... നാറ്റിക്കരുത് ബ്ലീസ് എന്നും ടി.ജി പറയുന്നു. അതോടെ മറുപടികള്‍ സോ്ഷ്യല്‍ മീഡിയ ഏറ്റെടുത്തു. മുമ്പ് സതി ആചാരത്തെ ടി.ജി ടിറ്ററിലൂടെ ന്യായികരിച്ചതും വിവാദമായിരുന്നു. 'സതി അത്ര മോശം ഏര്‍പ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോള്‍', എന്നണദ്ദേഹം അന്ന് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അദ്ദേഹത്തിന്റെ ഭാര്യ യശോദ ബെന്നിന്റേയും ദാമ്പത്യത്തെ ആധാരമാക്കി ട്വിറ്ററില്‍ എഴുതിയ കുറിപ്പിന് പിന്നാലെയാണ് സതിയെ ന്യായീകരിച്ചുകൊണ്ടുള്ള എഴുത്ത് വന്നത്.

അര്‍ത്തുങ്കല്‍ ബസലിക്ക ശിവക്ഷേത്രമായിരുന്നെന്ന് വിവാദ പരാമര്‍ശം നടത്തി മുമ്പ് ടി.ജി പുലിവാല് പിടിച്ചിരുന്നു. പള്ളിക്ക്് അപഖ്യാതി ഉണ്ടാക്കത്തക്ക രീതിയിലും, വിശ്വാസികളായ െ്രെകസ്തവ സമൂഹത്തിനെ അപമാനിക്കുന്ന തരത്തിലും സംസാരിക്കുകയും ഹിന്ദുമത വിശ്വാസികളും ക്രൈസ്തവരും തമ്മില്‍ സംഘര്‍ഷവും സ്പര്‍ദ്ധയും ഉണ്ടാക്കണമെന്ന ദുരുദ്ദേശത്തോടുകൂടി നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരേ പൊലീസ് കേസ് എടുത്തിരുന്നു. പശുവിന്റെ പേരില്‍ രാജ്യത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ടി.ജി മോഹന്‍ദാസ് മുമ്പ് ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. കേരളത്തില്‍ മരുന്നിനു പോലും ശുദ്ധമായ പശുവിന്‍ പാല്‍ കിട്ടാനില്ലെന്നും ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരുമെന്നും ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നത് എന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ചോദ്യം.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന കരുണാനിധി മരിച്ചപ്പോള്‍ ടി.ജി ട്വിറ്ററിലൂടെ പരിഹാസം നടത്തിയിരുന്നു. 'മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ .. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?' എന്നായിരും മോഹന്‍ദാസിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ആളുകള്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് പറഞ്ഞപ്പോഴാണ് മോഹന്‍ദാസ് പരിഹാസ ട്വീറ്റ് നടത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (30 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends