Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കളം മാറിതുടങ്ങുന്നു , പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മിന്നല്‍പിണറാകും, ജയിച്ചാല്‍ പിണറായി രാജി വയ്ക്കുമോ? പിസി ജോര്‍ജും വിശ്വാസികളുടെ പക്ഷത്തേക്ക് കളം മാറ്റിയതോടെ എന്‍ഡിഎയുടെ വിജയം ഒഴിവാക്കാന്‍ അവസാന മിനിറ്റില്‍ യുഡിഎഫ് എല്‍ഡിഎഫ് ഒത്തുകളി നടക്കുമോയെന്ന ഭീതിയില്‍ ബി ജെ പി

28 MARCH 2019 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

കളം മാറിതുടങ്ങുന്നു , പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മിന്നല്‍പിണറാകും എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജയിച്ചാല്‍ പിണറായി രാജി വയ്ക്കുമോ എന്നാണ് ഇപ്പോള്‍ അണിയറ സംസാരം ? പിസി ജോര്‍ജും വിശ്വാസികളുടെ പക്ഷത്തേക്ക് കളം മാറ്റിയതോടെ എന്‍ഡിഎയുടെ വിജയം ഒഴിവാക്കാന്‍ അവസാന മിനിറ്റില്‍ യുഡിഎഫ് എല്‍ഡിഎഫ് ഒത്തുകളി നടക്കുമോയെന്ന ഭീതിയിലാണ് ബി ജെ പി എങ്കിലും പത്തനംതിട്ട സുരേന്ദ്രന്‍ എന്ന എണികളുടെ ആവേശമായ സുരയില്‍ ഭഭ്രമാണെന്നാണ് പൊതുവിലെ വിലയിരുത്തല്‍ .

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരം നയിച്ച് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെ പ്രീതി പിടിച്ചു പറ്റിയ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളെ അങ്കലാപ്പിലാക്കി കഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ല. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് സുരേന്ദ്രനെ കാത്തു നില്‍ക്കുന്നത് എന്നത് മാത്രമല്ല അതില്‍ ഏറെയും സ്ത്രീകള്‍ എന്നതാണ് ഏറെ ശ്രദ്ധയേം.

എന്‍ഡിഎ സ്ഥാനാര്‍ഥി എന്ന ഇമേജിലല്ല വിശ്വാസികളുടെ സംരക്ഷകന്റെ റോളിലാണ് സുരേന്ദ്രന്റെ രംഗപ്രവേശം. താടി നീട്ടിവളര്‍ത്തി, കറുപ്പു കച്ചയുടുത്താണ് സ്ഥാനാര്‍ഥി എത്തുന്നത്. ശബരിമല വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിലയുറപ്പിച്ച സുരേന്ദ്രനെ അകാരണമായി ജയിലില്‍ അടച്ച പിണറായി സര്‍ക്കാര്‍, ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ തക്ക വണ്ണമുള്ള പിന്തുണയും സഹതാപതരംഗവുമാണ് സുരേന്ദ്രന് ഒരുക്കി കൊടുത്തത്. മാത്രവുമല്ല ശബരിമല തിരഞെടുപ്പ് വിഷയമാക്കണ്ടെന്ന മുഖ്യതിരഞെടുപ്പ് കമ്മീഷന്റെ ഉത്തരവു നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല അയ്യരെ കാണാന്‍ പോകുന്ന ഭക്തന്റെ രൂപത്തില്‍ തന്നെ വോട്ട് അഭ്യര്‍ഥന നടത്തുന്നത് കളം അറിഞ്ഞുള്ള കണി എന്നത് മറ്റൊരു സത്യം. പിണറായി ഒരുക്കി കൊടുക്ക വിജയപാഥയിലുടെ സുരേന്ദ്രന്‍ മിന്ന്ിച്ച് കരുന്ന കാഴ്ചയ്ക്കാണ് പത്തനംതിട്ട സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിര്‍ണായക ശക്തിയായ പിസി ജോര്‍ജ് കൂടി എന്‍ഡിഎയ്‌ക്കൊപ്പം എത്തുന്നതോടെ സുരേന്ദ്രന്റെ വോട്ടിങ് ശതമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കും. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു വിഹിതം വര്‍ധിപ്പിച്ച ഏക പാര്‍ട്ടി ബിജെപിയായിരുന്നു. 56,000 ല്‍പ്പരം വോട്ടില്‍ നിന്ന് 1.38 ലക്ഷത്തിലേക്ക് ബിജെപിയുടെ വോട്ടു നിലവാരം വര്‍ധിപ്പിക്കാന്‍ എംടി രമേശിന് കഴിഞ്ഞിരുന്നു.

തീര്‍ന്നില്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരിയപ്പോള്‍ പോലും പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം വോട്ട് നേടാന്‍ എന്‍ഡിഎയ്ക്കായി. ഇതില്‍ റാന്നി, തിരുവല്ല, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ബിഡിജെഎസാണ് മല്‍സരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഏകദേശ എണ്ണം 13 ലക്ഷമാണ്. അതില്‍ 10 ലക്ഷം പോള്‍ ചെയ്തുവെന്ന് കരുതുക. 3.25 ലക്ഷം വോട്ട് കിട്ടുന്നയാള്‍ക്ക് വിജയിക്കാന്‍ കഴിയും. ഈ കണക്കു വച്ചു നോക്കിയാല്‍ എന്‍ഡിഎയ്ക്ക് സാധ്യത ഏറെയാണ്.
സുരേന്ദ്രന് സ്വീകരണ കേന്ദ്രങ്ങളില്‍ കിട്ടുന്ന ജനപിന്തുണ വോട്ടായി മാറിയാല്‍ പത്തനംതിട്ടയില്‍ ചരിത്രം രചിക്കപ്പെടും. ആന്റോ ആന്റണിയോടും വീണാ ജോര്‍ജിനോടും സ്വന്തം മുന്നണികളില്‍ നിന്ന് വ്യാപക എതിര്‍പ്പുണ്ട്. ആന്റോ വിരുദ്ധ വോട്ടുകളുടെ എണ്ണം 40,000 വരുമെന്നാണ് കോണ്‍ഗ്രസിന്റെ ഒരു ജില്ലാ നേതാവ് മംഗളം ഓണ്‍ലൈനിനോട് പറഞ്ഞത്. വീണയോടും ഇതേ എതിര്‍പ്പ് സിപിഎമ്മില്‍ നിലനില്‍ക്കുന്നു. വീണയ്ക്ക് പാര്‍ട്ടി വച്ചു നീട്ടിയതല്ല, മറിച്ച് പിണറായിയോട് ചോദിച്ചു വാങ്ങിയതാണ് എന്ന പ്രചാരണം അണികളിലും ശക്തമായി കഴിഞ്ഞു.

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ സംശയദൃഷ്ടിയോടെയാണ് വീണയുടെ സ്ഥാനാര്‍ഥിത്വം ജനങ്ങള്‍ കാണുന്നത്. യുവതിയായ വീണ വിജയിച്ച് എംപി ആയാല്‍ ആ പേര് പറഞ്ഞ് സന്നിധാനത്തേക്ക് കടക്കുമെന്നും അതു വഴി ആചാരലംഘനം സര്‍ക്കാര്‍ ചെലവില്‍ നടക്കുമെന്നാണ് എന്‍ഡിഎയുടെ പ്രചാരണം. ഇത് വിശ്വാസികള്‍ക്കിടയില്‍ ഏറെക്കുറെ ചര്‍ച്ചയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ജയസാധ്യത ചര്‍ച്ച ചെയ്യപ്പെടുന്നത്.
പത്തനംതിട്ടയില്‍ എന്‍ഡിഎ ജയിച്ചാല്‍ പിണറായി വിജയന് അത് വലിയ തിരിച്ചടിയാകും. ഏതു വിധത്തിലും വീണയെ ജയിപ്പിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്. എന്നാല്‍, ഒരു കാരണവശാലും വീണ ജയിക്കില്ലെന്ന് വന്നാല്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചു നല്‍കി സുരേന്ദ്രന്റെ സാധ്യത അടയ്ക്കുമെന്നാണ് എന്‍ഡിഎ ആരോപിക്കുന്നത്.

സുരേന്ദ്രന്‍ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് വരികയോടെ ചെയ്താലും എല്‍ഡിഎഫിനാകും തിരിച്ചടി ഉണ്ടാവുക. അങ്ങനെ വന്നാല്‍ പിണറായി വിജയന്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുമോ എന്നൊരു ചോദ്യവും മണ്ഡലത്തില്‍ ഉയരുന്നു. സുരേന്ദ്രന്റെ യോഗങ്ങളില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ധാരളമുള്ളത് ഇരു മുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (4 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (4 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (4 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (5 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (5 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends