Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്തോഷിച്ച് സിപിഎം... രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരില്ലെന്ന് ഉറപ്പായതോടെ നേതാക്കള്‍ തമ്മിലുള്ള അടി തുടങ്ങി; രാഹുല്‍ കേരളത്തിലേക്ക് വരുമെന്ന് ആദ്യം പറയാന്‍ മത്സരിച്ച നേതാക്കള്‍ ഓടിയൊളിക്കുന്നു

28 MARCH 2019 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടില്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ച ഇപ്പോഴും സജീവമാണ്. നാമനിര്‍ദേശ പത്രിക കൊടുക്കേണ്ട സമയമായിട്ടും വയനാട് സ്ഥാനാര്‍ത്ഥി മാത്രം ആയില്ല. യുപിഎ ഘടക കക്ഷികളുടേയും സിപിഎമ്മിന്റേയും അഭ്യര്‍ത്ഥനമാനിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരാനുള്ള ശ്രമം ഉപേക്ഷിച്ചത്. അതേസമയം രാഹുല്‍ ഗാന്ധി എല്ലാവരേയും പപ്പുമോനാക്കി എന്ന ഒരു തോന്നലാണ് കേരള നേതാക്കള്‍ക്കുള്ളത്. 

അതേസമയം രാഹുല്‍ വയനാട് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഒന്നാം മണ്ഡലമായ അമേഠിയില്‍ ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയും റാലിയും. അമേഠിയിലും റായ്ബറേലിയിലുമടക്കം മൂന്ന് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കാണ് പ്രിയങ്ക യുപിയിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഫൈസാബാദ് മുതല്‍ അയോധ്യവരെയുള്ള 50 കിലോമീറ്റര്‍ റോഡ് ഷോയാണ് പ്രിയങ്കയുടെ സന്ദര്‍ശനത്തില്‍ ശ്രദ്ധേയമാവുക. യുപിയിലെ സുപ്രധാന ക്ഷേത്രങ്ങളിലും അവര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രിയങ്കയുടെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. 

ഇന്ന് രാവിലെ ലഖ്‌നൗവിലെത്തിയ പ്രിയങ്ക കോണ്‍ഗ്രസ് ബൂത്ത് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അമേഠിയിലേക്കും റായ്ബറേലിയിലേക്കും പോകുക. അമേഠിയില്‍ രാഹുലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി സ്മൃതി ഇറാനിയുടെ പ്രചാരണവും മറുഭാഗത്ത് കൊഴുക്കുകയാണ്. 

അതേ സമയം അമേഠിയെ കൂടാതെ കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു മണ്ഡലത്തില്‍ നിന്ന് കൂടി രാഹുല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതുവരെ അവസാനിച്ചിട്ടില്ല. തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വയനാടില്‍ മത്സരിക്കമെന്ന കേരള നേതാക്കളുടെ ആവശ്യത്തിന് പുറമെ രാഹുലിനെ കര്‍ണാടകത്തിലെത്തിക്കാനും അവിടുത്തെ നേതാക്കളുടെ സമ്മര്‍ദ്ദമേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകത്തില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. 

കേരളമുള്‍പ്പെടുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാനത്തീയതി ഏപ്രില്‍ നാലിനാണ്. അതുകൊണ്ട് രാഹുലിന്റെ സ്ഥാനാര്‍ഥിത്വപ്രഖ്യാപനം ഉടന്‍ ഉണ്ടാകുെമന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പി.സി.സി.കള്‍ രാഹുല്‍ തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതില്‍ ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. കര്‍ണാടകവും കേരളവും മാത്രമാണ് അന്തിമപരിഗണനയില്‍. കേരളനേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടതിനാല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യം സജീവപരിഗണനയിലാണ്.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളെ ഗൗനിക്കേണ്ടെന്ന് സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും നേതൃയോഗങ്ങള്‍ വിലയിരുത്തി. ബി.ജെ.പി.ക്ക് ശക്തിയില്ലാത്ത, ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നത് രാഹുലിന് തിരിച്ചടിയാവുമെന്നും ഇരുപാര്‍ട്ടികളും കരുതുന്നു.

ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റും സി.പി.ഐ. നിര്‍വാഹക സമിതിയുമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹം ചര്‍ച്ചചെയ്തത്. രാഹുല്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയസമീപനത്തിന് കടകവിരുദ്ധമാണ്. ഇത് കോണ്‍ഗ്രസിനുതന്നെ ദോഷമാവും. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും സാമ്പത്തികനയങ്ങളില്‍ ബി.ജെ.പി.യുടേതുമായുള്ള സമാനതകളും ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണം നടത്താനും സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ആഭ്യന്തരകലഹങ്ങള്‍ മറച്ചുവെക്കാനാണെന്ന് സി.പി.ഐ. നിര്‍വാഹകസമിതി വിലയിരുത്തി. ബി.ജെ.പി.ക്ക് എതിരായ മതേതരബദല്‍ എന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയലക്ഷ്യം വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഇല്ലാതാവും. യു.ഡി.എഫിലുണ്ടായ അനിശ്ചിതത്വം ഈ ഘട്ടത്തില്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എല്‍.ഡി.എഫ്. പ്രചാരണത്തില്‍ ഏറെ മുന്നിലാണെന്നും സി.പി.ഐ. വിലയിരുത്തി.

കോണ്‍ഗ്രസും ബി.ജെ.പി.യുമായി ഈ തിരഞ്ഞെടുപ്പില്‍ രഹസ്യധാരണകള്‍ക്ക് സാധ്യതയുണ്ടെന്നും ഇരുപാര്‍ട്ടികളും സംശയിക്കുന്നു. പല മണ്ഡലങ്ങളിലെയും ബി.ജെ.പി.യുടെ സ്ഥാനാര്‍ഥികള്‍ ദുര്‍ബലരാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends