Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിഷന്‍ ശക്തിക്ക് പിന്നില്‍... ലോക രാജ്യങ്ങള്‍ ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ആകാംക്ഷയോടെ നോക്കി കാണവെ എല്ലാം തുറന്ന് പറഞ്ഞ് പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍

28 MARCH 2019 08:52 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഉപഗ്രഹവേധ മിസൈലുകളുടെ പരീക്ഷണം മോഡിയുടെ ഇശ്ചാശക്തിയായാണ് ലോക രാജ്യങ്ങല്‍ കാണുന്നത്. മറ്റൊരു പ്രധാനമന്ത്രിയും കാട്ടാത്ത ധൈര്യമാണ് മേഡി ഇതിലൂടെ കാണിച്ചിരിക്കുന്നത്. അതേസമയം ഉപഗ്രഹവേധ മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ഇന്ത്യ നേരത്തെ തന്നെ ആര്‍ജിച്ചതാണെങ്കിലും അവ പരീക്ഷിക്കാനുള്ള തീരുമാനം 2014ലാണ് എടുത്തതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഒരു രാജ്യത്തിനും ഈ സാങ്കേതികവിദ്യ വില്‍ക്കാനോ കൈമാറാനോ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയുടെ വിശദീകരണം.

മിഷന്‍ ശക്തി എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രധാനനേട്ടമാണ്. ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഇത്തരം സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ല മന്ത്രി പറഞ്ഞു. 

അതേസമയം, ഇത്തരം മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി നേരത്തെ ഇന്ത്യയ്ക്കുണ്ടായിരുന്നു എന്ന വാദവും കേന്ദ്ര പ്രതിരോധമന്ത്രി അംഗീകരിച്ചു. വലുതും ചെറുതുമായ ഒട്ടേറെ ഉപഗ്രഹങ്ങള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്നും ബഹിരാകാശരംഗത്ത് ധാരാളംനേട്ടങ്ങള്‍ കൊയ്തിട്ടുണ്ടെന്നും ഇതൊന്നും ആരുംനിഷേധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

പക്ഷേ, ഇത്തരം മിസൈല്‍ വികസിപ്പിക്കാനുള്ള ശേഷിയുണ്ടായിട്ടും മുന്‍സര്‍ക്കാരുകള്‍ അത്തരം നീക്കങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. 2012ല്‍ അഗ്‌നി5 മിസൈല്‍ പരീക്ഷിച്ചപ്പോളും ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാന്‍ യു.പി.എ സര്‍ക്കാര്‍ ഡി.ആര്‍.ഡി.ഒ.യ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും നിര്‍മലാ സീതാരാമന്‍ വെളിപ്പെടുത്തി.

മിഷന്‍ ശക്തിയുടെ പരീക്ഷണം വിജയകരമായെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചതിനെ വിമര്‍ശിക്കുന്നവര്‍ക്കും കേന്ദ്ര പ്രതിരോധമന്ത്രി മറുപടി നല്‍കി. ബഹിരാകാശമേഖലയുടെ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയാണ്. അതിനാല്‍ ബഹിരാകാശ രംഗത്തെ സുപ്രധാനനേട്ടം അദ്ദേഹം രാജ്യത്തെ അറിയിച്ചതില്‍ എന്താണ് തെറ്റ് ? രാജ്യം ഇതൊന്നും അറിയേണ്ടേ? മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഇത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന നേട്ടമാണെന്ന് മനസിലാക്കണമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends