Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് മുപ്പത്തെട്ടുകരനെ അച്ഛന്റെ സഹോദരനും മകനും ഉൾപ്പെടുന്ന സംഘം വീട്ടിൽ കയറി ക്രൂരമായി തല്ലിചതിച്ചു; അടിപിടിക്കൊടുവിൽ യുവാവിനെ കണ്ടെത്തിയത് മാവിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ..

28 MARCH 2019 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നന്മണ്ട പൊയിൽ താഴത്ത് വീടിനു നേരെ അക്രമം ഉണ്ടായി മണിക്കൂറുകൾ കഴിഞ്ഞ് വീട്ടുടമയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽതാഴം സ്‌മൈൽ ഏജൻസീസ് ഉടമ രാജേഷ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് രാജേഷിന്റെ പിതൃസഹോദരനും മകനും ഉൾപ്പെടുന്ന ആറംഗ സംഘം വീട് ആക്രമിച്ചത്. വീടിന്റെ ജനൽ ഗ്ലാസുകളും ടി.വി.ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുമുറ്റത്ത്കിടന്ന ഓട്ടോയും തകർത്തു.

രാജേഷിനെ ആക്രമിക്കുന്നത് തടയാനെത്തിയ അമ്മ സുധയേയും സഹോദരി രജുലയേയും അക്രമികൾ മർദ്ദിച്ചു. സഹോദരിയുടെ കൈക്കുഞ്ഞിനും പരിക്കേറ്റു. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇത് ഞങ്ങളുടെ കുടുംബ കാര്യമാണെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ ക്രൂരമായി യുവാവിനെ തല്ലിചതച്ചത്.

വീടിന് സമീപം തന്നെ രാജേഷ് ഒരു ഹാന്‍ഡ് വാഷ് യൂണിറ്റ് നടത്തിയിരുന്നു. ഇത് അടിച്ചു തകര്‍ത്തതായും പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം രാജേഷിനെ കാണാതായി. എന്നാല്‍ ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ ബുധനാഴ്‌ച്ച രാവിലെ മീത്തലെ കുന്നില്‍ മുകളിലെ മാവില്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മറ്റൊരു സ്ത്രീയുമായി രാജേഷിന് ബന്ധമുണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ മുന്‍പും വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഇതാകാം ആക്രമണത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന 4 പേരടക്കം 7 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രാജേഷിന്റെ ബന്ധുക്കളാണ് ഇവരെന്നു നാട്ടുകാര്‍ പറഞ്ഞു. രജിതയാണ് രാജേഷിന്റെ മറ്റൊരു സഹോദരി. വീട്ടുകാരുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമിസംഘം വീട്ടിലേക്ക് അടുക്കാന്‍ സമ്മതിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് 3 പൊലീസുകാര്‍ സ്ഥലത്ത് എത്തുന്നത്.

എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മഴുവിന്റെ പിടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൃതപ്രായനായ യുവാവിന് മാവിന്റെ മുകളില്‍ കയറി തൂങ്ങി മരിക്കാനാകുമോ എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് പൊലീസ് മൃതദേഹ പരിശോധന നടത്തിയത്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അക്രമിസംഘത്തെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ അസ്വാഭാവിക മരണത്തിലും വീട് ആക്രമിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തതായും പൊലീസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends