Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ഗുരുതര ആരോപണം, ഇത് സംബന്ധിച്ച് തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിനിയായ 26കാരി വനിതാ കമ്മീഷന് പരാതി നല്‍കി

28 MARCH 2019 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ഗുരുതര ആരോപണം. ഇത് സംബന്ധിച്ച് തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിനിയായ 26കാരി വനിതാ കമ്മീഷന് പരാതി നല്‍കി. പിതാവ് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ എക്‌സാമിനേഷന്‍ ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് ഓഫ് എ ഫീമെയില്‍ വിക്ടിം ഓഫ് സെക്ഷ്വല്‍ അസാള്‍ട്ട് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയപ്പോഴാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ലൈംഗികചുവയോടെയും അപമാനിക്കുന്ന രീതിയിലും സംസാരിച്ചതെന്ന് പെണ്‍കുട്ടി 25-3-19ല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

പരാതിയില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചോദിച്ചറിയാനുണ്ട്. രാത്രി ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുമോ? എന്ന് അപമാനിച്ച് സംസാരിക്കുകയും കൈവിരലില്‍ ചുരണ്ടുകയും ചെയ്‌തെന്ന് പരാതിക്കാരി ആരോപിക്കുന്നു. പരാതി നല്‍കാനെത്തിയ ഇരയായ തന്നോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തത് സങ്കടവും അപമാനവുമാണെന്നും ഒരു സ്ത്രീയോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറാനോ സംസാരിക്കാനോ പാടില്ല. അതിനാല്‍ തനിക്ക് നേരിട്ട മോശം അനുഭവത്തിനെതിരെ നടപടിയെടുക്കണമെന്നും വനിതാ കമ്മീഷനോട് പെണ്‍കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി സ്ഥാനത്ത് വരെ എത്താവുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് ഈ ഗുരുതരമായ ആരോപണം. 

2018 മാര്‍ച്ചില്‍ പെണ്‍കുട്ടിയുടെ പിതാവ് ലൈംഗിക അതിക്രമം നടത്തിയതിന് പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൈം നമ്പര്‍ 265\ 2018 പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പിതാവിന്റെ അതിക്രമത്തെ തുടര്‍ന്ന് കടുത്ത ശാരീരിക വേദനയും അസ്വസ്ഥതകളും ഉണ്ടായെന്നും സംഭവം നടന്ന ദിവസം രാത്രി 11.45ന് പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ താന്‍ ചികിത്സതേടിയെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഡോക്ടര്‍ നിയമവിരുദ്ധമായി വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും യുവതി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പാറശാല താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു.

പാറാല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പെണ്‍കുട്ടി ഈ മാസമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്രയും നാള്‍ പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം വ്യക്തമല്ല. ഇവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്‍ പരാതി നമ്പര്‍ പി 2/ 1408 ആയി സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ താമസിക്കാതെ ഉണ്ടാകുമെന്നറിയുന്നു. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാലക്കാട് ചെര്‍പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയും ഉയരുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends