മീനച്ചൂടിലും തെരഞ്ഞെടുപ്പ് ചൂടിലും വിയര്‍ക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ വെള്ളംകുടിപ്പിക്കാന്‍ സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍ രംഗത്ത്

മീനച്ചൂടിലും തെരഞ്ഞെടുപ്പ് ചൂടിലും വിയര്‍ക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ വെള്ളംകുടിപ്പിക്കാന്‍ സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍ രംഗത്ത്. ഹൈബിക്കെതിരെ മത്സരിക്കുമെന്ന് സരിത വ്യക്തമാക്കി. ഇതിന് മുന്നോടിയായി എറണാകുളം കാക്കനാട്ടെ കളക്ടറേറ്റിലെത്തി സരിത നാമനിര്‍ദ്ദേശ പത്രിക വാങ്ങി. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് സരിത നല്‍കിയ പരാതി നല്‍കിയവരുടെ പട്ടികയില്‍ ഹൈബിയും ഉണ്ടായിരുന്നു. ഹൈബിയെ പ്രതിരോധത്തിലാക്കാനാണ് സരിതയുടെ നീക്കമെന്ന് അറിയുന്നു. എന്നാല്‍ സരിതയ്ക്ക് പിന്നില്‍ ചില ഇടത് നേതാക്കളാണെന്ന ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്നു. പലപ്പോഴായി പല വെളിപ്പെടുത്തലുകള്‍ നടത്തുകയും പിന്നെ അതെല്ലാം മാറ്റിപ്പറയുകയും ചെയ്യുന്ന സരിതയുടെ ആരോപണങ്ങള്‍ ജനം മുഖവിലയ്‌ക്കെടുക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മുതിര്‍ന്നവരുള്‍പ്പെടെ 12ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ടെന്നും സരിത വ്യക്തമാക്കി. ഒരിക്കല്‍ പോലും രാഹുല്‍ മറിപടി നല്‍കിയില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഒരു സ്ത്രീയുടെ പരാതിയോട് ഈ രീതിയിലാണോ പ്രതികരിക്കേണ്ടതെന്നും സരിത് ചോദിക്കുന്നു. അടൂര്‍ പ്രകാശിനെതിരെ ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അക്കാര്യത്തെ കുറിച്ച് സരിത പ്രതികരിച്ചില്ല. ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനും എതിരെ സരിത പരാതി നല്‍കിയിരുന്നെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം.
എന്നാല്‍ അടൂര്‍ പ്രകാശിനും എ.പി അനില്‍കുമാറിനും ഹൈബി ഈഡനും എതിരായ പരാതിയില്‍ എഫ്.ഐ.ആര്‍ എടുത്തിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഇത് ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈബി ഈഡല്‍ ബലാത്സംഗം ചെയ്‌തെന്നും അടൂര്‍പ്രകാശും എ.പി അനില്‍കുമാറും സ്ത്രീത്വത്തെ അപമാനിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നുമാണ് ആരോപണം. കോണ്‍ഗ്രസും യു.ഡി.എഫും ഇത് കാര്യമായി എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സി.പി.എമ്മിന്റെ തന്ത്രമാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കരുതെന്ന സി.പി.എമ്മിന്റെ ആവശ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങുന്ന സാഹചര്യത്തില്‍ സരിതയുടെ പരാതിയില്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടക്കില്ലെന്നാണ് സൂചന.
തന്നെ തട്ടിപ്പുകാരിയെന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ എന്റെ പാരാതിയെ തുടര്‍ന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ട ആളുകള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. അതിനെ ചോദ്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോകാനല്ലെന്നും സരിത എസ് നായര്‍ പറഞ്ഞു. തന്നെ ദ്രോഹിച്ചവരുടെ തനിസ്വരൂപം ജനങ്ങള്‍ക്ക് മുന്നില്‍ കാട്ടിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും സരിത പറഞ്ഞു. തമിഴ്‌നാട്ടില്‍ വ്യവസായം തുടങ്ങിയ സരിത ഡി.എം.കെ മെമ്പര്‍ഷിപ്പ് എടുത്തിരുന്നു. അവരുടെ സ്ഥാനാര്‍ത്ഥിയായാണോ മത്സരിക്കുന്നതെന്ന കാര്യം അവര്‍ വ്യക്തമാക്കിയില്ല.
https://www.facebook.com/Malayalivartha
























