നിലവിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും... പുതിയ പദ്ധതി പ്രകാരം കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യം, കാര്‍ഡ് പുതുക്കാന്‍ മറക്കരുതേ...

സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ആദ്യഘട്ടത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തും. ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കാര്‍ഡ് പുതുക്കാം. ഒരുകുടുംബത്തിലെ പരമാവധി അഞ്ചുപേര്‍ക്ക് അംഗങ്ങളാകാം. പുതുക്കിയ പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും പ്രത്യേകം കാര്‍ഡ് നല്‍കും. നേരത്തെ ഗൃഹനാഥന്റെ പേരില്‍ മാത്രമായിരുന്നു കാര്‍ഡ്. കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യമാണ് പുതിയ പദ്ധതിയില്‍ ലഭിക്കുന്നത്.
നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനൊപ്പം ആധാര്‍കാര്‍ഡും ഹാജരാക്കിയാണ് പുതുക്കേണ്ടത്. ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കുന്നതിനാണ് മുന്‍ഗണന. എന്നാല്‍, മറ്റുള്ളവര്‍ക്കും ആശുപത്രികളിലെ കൗണ്ടറില്‍ കാര്‍ഡ് പുതുക്കാം. ഏപ്രില്‍ അവസാനത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തും.
നിലവിലുള്ള സമഗ്ര ആരോഗ്യപദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഇതില്‍ ഉള്‍പ്പെട്ട 40.96 ലക്ഷം കുടുംബങ്ങളെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലേക്ക് മാറ്റുന്നത്. ഗുണഭോക്താക്കള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടാതിരിക്കാനാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കാര്‍ഡ് പുതുക്കുന്നത്.
നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ 'ഗോള്‍ഡന്‍ കാര്‍ഡ്' എന്നപേരില്‍ പുതിയ കാര്‍ഡ് എടുത്താലെ കാരുണ്യ ആരോഗ്യപദ്ധതിയില്‍ അംഗത്വം ലഭിക്കുകയുള്ളു. ഒരുകുടുംബത്തിലെ ഒരാളെങ്കിലും നിശ്ചിത സമയപരിധിക്കകം പുതിയ കാര്‍ഡ് എടുക്കണം. അല്ലെങ്കില്‍ ആ കുടുംബം പദ്ധതിയില്‍നിന്ന് പുറത്താകും. കാര്‍ഡ് പുതുക്കിയെടുക്കാന്‍ നാലുമാസത്തെ സാവകാശം ലഭിക്കും.
സമഗ്ര ആരോഗ്യപദ്ധതിയില്‍ 1.6 കോടി ആളുകളെയാണ് ഉള്‍പ്പെടുത്തിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇത് രണ്ടുകോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha
























