Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത ഊഴം പ്രിയങ്കയുടേത്… കോണ്‍ഗ്രസിന്റെ പതിനാലാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നിട്ടും വയനാടും വടകരയുമില്ല; രാഹുല്‍ പിന്‍മാറിയതോടെ പ്രിയങ്കയുടെ പുറകിലായി നേതാക്കള്‍; സിപിഎമ്മിന് വേണ്ടി രാഹുല്‍ ഗാന്ധി കേരളത്തെ തോല്‍പ്പിക്കുമോ?

29 MARCH 2019 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം കടുത്ത നിരാശയിലാണ്. സിപിഎമ്മിന് വേണ്ടി രാഹുല്‍ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമോ എന്നാണ് ഭയക്കുന്നത്. വയനാടിന്റെ അനിശ്ചിതത്വം കേരളത്തെ മൊത്തം ബാധിക്കുമോയെന്നാണ് അറിയേണ്ടത്.

വയനാടും വടകരയുമില്ലാതെയാണ് കോണ്‍ഗ്രസിന്റെ പതിനാലാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നത് കേരള നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു . കോണ്‍ഗ്രസിന്റെ ഇന്ന് പ്രഖ്യാപിച്ച പതിനാലാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയുമില്ല. രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന് സംശയമുള്ള വയനാട് മണ്ഡലത്തിന്റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. മണ്ഡലത്തില്‍ അനൗദ്യോഗികമായി കെപിസിസി പ്രഖ്യാപിച്ച ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. അതേ സമയം വടകരയില്‍ കെ മുരളീധരന്‍ പ്രചാരണത്തിലാണ്.

ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല. തീരുമാനം വൈകുന്നതിലെ പ്രതിസന്ധി കേരള നേതാക്കള്‍ അറിയിച്ചെങ്കിലും രാഹുല്‍ മനസ് തുറന്നില്ല. ഇടതുപാര്‍ട്ടികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തില്ലെന്ന് വ്യക്തമായെങ്കിലും പ്രിയങ്ക ഗാന്ധിയാകും ഇവിടെ മത്സരിക്കുകയെന്ന് സൂചന. പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. അമേഠി സീറ്റ് പ്രിയങ്കയ്ക്കു കൊടുത്തിട്ടു രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നും അതല്ല, പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുമെന്നും സൂചന പുറത്തു വരുന്നു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മലക്കം മറിഞ്ഞുവെങ്കിലും മറ്റു സീനിയര്‍ നേതാക്കള്‍ ഇന്നുപ്രഖ്യാപനം ഉണ്ടാകുമെന്നു വെളിപ്പെടുത്തുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നു ആദ്യം സൂചിപ്പിച്ചതും ആദ്യം പിന്നോട്ടു പോയതും ഉമ്മന്‍ചാണ്ടിയായിരിക്കെ അദ്ദേഹം വരില്ലെന്ന സൂചന പടര്‍ന്ന സാഹചര്യത്തിലാണ് മറ്റു സീനിയര്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍. രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന സൂചന നല്‍കുന്‌പോള്‍ തന്നെ പേരു വെളിപ്പെടുത്തി കുരുക്കിലാകാന്‍ നേതാക്കള്‍ തയാറാകുന്നില്ല.

രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ തീരുമാനം എഐസിസി പ്രഖ്യാപിക്കാനിരിക്കെ പെട്ടെന്നു കയറി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിനു അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ കേരളനേതാക്കളെ ശകാരിച്ചെന്നാണ് അറിയുന്നത്. ഈ വിഷയത്തില്‍ കേരള നേതാക്കളാണോ പ്രഖ്യാപിക്കേണ്ടതെന്ന ചേദ്യമാണ് ഉയര്‍ന്നത്.

അതു കൊണ്ടു തന്നെ ഇന്നു രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ വയനാട്ടിലെ കുറിച്ചു ഒരക്ഷരം മിണ്ടില്ലെന്ന നിലപാടിലാണ് നേതാക്കള്‍. തെരഞ്ഞെടുപ്പുസമയമാണ് പ്രശ്‌നമുണ്ടാക്കരുതെന്നു പറയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന സൂചന പുറത്തു വന്നതോടെയാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം വൈകിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ പ്രധാന സീറ്റ് നല്‍കി കര്‍ണാടകയിലേക്കു രാഹുലിനെ കൊണ്ടു പോകുന്നതിനു കര്‍ണാടക കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുമായി അതിശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ കര്‍ണാടകയില്‍ എത്തിയാല്‍ കൂടുതല്‍ ശക്തിയും മേല്‍ക്കോയ്മയും സഖ്യകക്ഷികള്‍ക്കു ലഭിക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വെളിപ്പെടുത്തുന്നു.
അതേസമയം രാഹുല്‍ സ്ഥാനാര്‍ത്ഥിയായാല്‍ പ്രതിപക്ഷ മുന്നണിയുടെ നേതൃപദവി കോണ്‍ഗ്രസിന് നല്കുന്ന കാര്യം പുനരോലോചിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ സിപിഎം നല്‍കിയിരുന്നു. കേരളത്തില്‍ ഇടതു മുന്നണിയിലെ ഘടകക്ഷികളായ എന്‍സിപിയും ജനതാദള്‍ എസും രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. ശരദ് പവാര്‍ ശക്തമായ സമ്മര്‍ദമാണ് ഉയര്‍ത്തുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends